CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 31 Seconds Ago
Breaking Now

ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തിനോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയിലില്‍ കിടക്കാം ; നിയമം പ്രാബല്യത്തില്‍ വരുന്നു

പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ.

ഷോപ്പുകളിലെ ജീവനക്കാരുമായി അനാവശ്യ തര്‍ക്കത്തിനോ അടിപിടിക്കോ മുതിര്‍ന്നാല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഷോപ്പ് ജീവനക്കാര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പ്രത്യേക നിയമം ആവശ്യമില്ല എന്ന മുന്‍നിലപാടില്‍ നിന്നും മറി സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. സംഘടിത ക്രിമിനല്‍ സംഘങ്ങളായാലും, തുടരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരായാലും, ഷോപ്പുകളില്‍ നിന്നും മോഷണം നടത്തിയോ, ജീവനക്കാരെ ആക്രമിച്ചോ  ശിക്ഷയില്ലാതെ രക്ഷപ്പെടില്ലെന്ന സന്ദേശം നല്‍കുകയാണെന്നായിരുന്നു ഋഷി സുനക് നല്‍കിയത്.

പുതിയ നിയമം അനുസരിച്ച് ആറ് മാസം വരെ തടവോ അതല്ലെങ്കില്‍ അപരിമിതമായ തുകയുടെ പിഴയോ ആയിരിക്കും ശിക്ഷ. പൊതുജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തുന്നതിന് നല്‍കുന്ന ശിക്ഷക്ക് സമാനമായ ശിക്ഷയാണ് കടകളില്‍ കയറി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മോഷ്ടിക്കുന്നതിനും ലഭിക്കുക.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ചില്ലറ വില്‍പന മേഖലയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളെ പ്രത്യേകം കുറ്റമായി കണക്കാക്കണം എന്നൊരു പാര്‍ലമെന്ററി പെറ്റീഷന്‍ വന്നിരുന്നു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

പുതിയ നിയമമനുസരിച്ച്, തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും, ആവര്‍ത്തിച്ച് മോഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇലക്ട്രോണിക് ടാഗ് ധരിക്കേണ്ടതായി വരും.തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചില കടകളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുവാന്‍ ഇപ്പോള്‍ തന്നെ ജഡ്ജിമാര്‍ക്ക് അധികാരമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.