CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 44 Seconds Ago
Breaking Now

751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിയില്‍ തെറ്റില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സ്വത്തുക്കള്‍ ഇഡിക്ക് ഏറ്റെടുക്കാമെന്ന് അതോറിറ്റി

സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്നാണ് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റി പരിശോധിച്ചത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇഡിയുടെ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റി ശരിവെച്ചു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഇഡിക്ക് ഏറ്റെടുക്കാം.

സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ എന്നാണ് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റി പരിശോധിച്ചത്. അസോഷ്യേറ്റ് ജേര്‍ണലിന്റെയും (എജെഎല്‍) യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് പിടിച്ചെടുത്തത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികളായ നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നേരത്തെ ഇഡി നടപടി ഉണ്ടായത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ കമ്പനി ദിനപത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ഇഡി പരിശോധിച്ചത്. കേസില്‍ ഇരുവരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ഇഡി ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത തിരിച്ചടിയായാണ് ഇതിനെ കാണുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.