CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 22 Minutes 30 Seconds Ago
Breaking Now

അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചു, വിവരം പുറത്തുപറയാതിരിക്കാന്‍ അമ്മയുടെ ഉപദ്രവവും ; വീട് ഉപേക്ഷിച്ച് പത്തുവയസ്സുകാരി

പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ കാമുകന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.

പത്തുവയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തു. ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കാന്‍ അമ്മയുടെ നിരന്തര മര്‍ദ്ദനവും കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടി വന്നു. അമ്മയുടെയും കാമുകന്റെയും ക്രൂരത സഹിക്കാനാകാതെ ഒടുവില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി സംഭവങ്ങള്‍ പൊലീസിനോട് പറഞ്ഞതോടെ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ കാമുകന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. പീഡനം സഹിക്കാതായപ്പോള്‍ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഗാസിയബാദ് വിട്ട പെണ്‍കുട്ടി ഡല്‍ഹിയിലെത്തുകയും പിന്നീട് ഡല്‍ഹി പൊലീസ് കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്. പിന്നീട് ബന്ധുവീട്ടിലായിരുന്നു കുട്ടിയുടെ താമസം. കഴിഞ്ഞ വര്‍ഷമാണ് അമ്മയെത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. ഇതിന് ശേഷമാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയേയും കാമുകനെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

പീഡനത്തിന് ഇരയാക്കിയ ആളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഡല്‍ഹി സ്വദേശിയാണ്. ജനുവരി 20ന് കുട്ടിയെ കാണാതായെങ്കിലും പരാതി നല്‍കാന്‍ അമ്മ തയാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസാണ് നിലവില്‍ കുറ്റകൃത്യത്തില്‍ അന്വേഷണം നടത്തുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.