CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 38 Minutes 4 Seconds Ago
Breaking Now

ഒരു ബൈക്കില്‍ നാല് പേര്‍, നിയന്ത്രണം വിട്ട് കാറിലിടിച്ചു ;യുവാവിനും സഹോദരിമാര്‍ക്കും ദാരുണാന്ത്യം

നോയിഡയിലാണ് സംഭവം

ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

നോയിഡയിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അന്‍ഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു നാലു പേരും. അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ നാലു പേരും റോഡിലേക്ക് വീണിരുന്നു, ഇവരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും നാലു പേരും രക്തം വാര്‍ന്ന് ഗുരുതര അവസ്ഥയിലായിരുന്നു. കാര്‍ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.