CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 31 Seconds Ago
Breaking Now

'സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..': ഗള്‍ഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടന്‍ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

75 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് ഗള്‍ഫ് നാടുകളില്‍ ഉണ്ടായത്. നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോ?ഗമിക്കുകയാണ്.

അതിനിടെ മഴയ്ക്ക് ശമനം വന്നതോടെ യുഎഇയില്‍ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകള്‍ നീങ്ങി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും സാധാരണനിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ.

 




കൂടുതല്‍വാര്‍ത്തകള്‍.