CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 23 Seconds Ago
Breaking Now

പാചകം ചെയ്യുമ്പോള്‍ എന്തൊക്കെയോ ഇടും, ഒരു റെസിപ്പി ഇല്ല.. പക്ഷെ ഭയങ്കര ടേസ്റ്റായിരിക്കും; മോഹന്‍ലാലിന്റെ പാചകത്തെ കുറിച്ച് സുചിത്ര

മോഹന്‍ലാലിന്റെ പാചക വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. നടന്‍ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ പാചകം ചെയ്യുന്നതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. 'അങ്ങനെ പറയാന്‍ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്‌സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.''വീട്ടില്‍ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടില്‍ വരുമ്പോള്‍ ആള്‍ക്കൊരു റിലാക്‌സേഷന്‍ കൂടിയാണല്ലോ' എന്നാണ് സുചിത്ര പറയുന്നത്. അതേസമയം, വീട്ടില്‍ ജാപ്പനീസ് കിച്ചണ്‍ ഒരുക്കിയ കാര്യം മോഹന്‍ലാലും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

തനിക്ക് ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളില്‍ അധികം മസാല ചേര്‍ക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.