CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 32 Seconds Ago
Breaking Now

മാസ്സ് യുകെയ്ക്ക് നവസാരഥികള്‍ ; ബൈജു സെബാസ്റ്റ്യന്‍ പ്രസിഡന്റ് ,സുജിത് സോമരാജന്‍ നായര്‍ ജനറല്‍ സെക്രട്ടറി

യഥാര്‍ത്ഥ മലയാള സാംസ്‌കാരിക പൈതൃകവും കൂട്ടായ്മയും തനതര്‍ഥത്തില്‍ അറിയുവാനും പകര്‍ന്നു നല്‍കുവാനും ഭാഷാപഠനത്തില്‍ അധിഷ്ടിതമായ സാംസ്‌കാരിക കൂട്ടായ്മ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു രൂപീകൃതമായ സാംസ്‌കാരിക സംഘടനയായ 'മാസ്സ് യുകെ '(മലയാളം സാംസ്‌കാരിക സമിതി )യുടെ നാലാമത് ഭരണ സമിതി ചാര്‍ജെടുത്തു .ബൈജു സെബാസ്റ്റ്യന്‍ -പ്രസിഡന്റ് ,അപ്പു വിജയക്കുറുപ്പ് -വൈസ് പ്രസിഡന്റ് സുജിത് സോമരാജന്‍ നായര്‍ -ജനറല്‍ സെക്രട്ടറി,അജോ റാഫേല്‍ -ട്രഷറര്‍(ഫിനാന്‍സ് സെക്രട്ടറി ) ,ശ്രീലക്ഷ്മി എസ് വെട്ടത്ത് -പ്രോഗ്രാം കോഡിനേറ്റര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ്‌സ് .

ഒരിടവേളയ്ക്കു ശേഷം ബൈജു സെബാസ്റ്റ്യന്‍ വീണ്ടും പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെ ടുകയായിരുന്നു .മാസ്സിന്റെ നിയമാവലിയനുസരിച്ചു രണ്ടു ടേമില്‍ കൂടുതല്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ തുടരുവാന്‍ പാടുള്ളതല്ല .ഒരു ഭരണസമിതിയുടെ കാലാവധി മൂന്നുവര്ഷമാണ് .മാസ്സ് അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി വിവിധ ബിസിനസ് സംരംഭങ്ങള്‍ മാതൃകാപരമായി നടത്തി വരുന്നു സോമേര്‍സെറ്റ് തലസ്ഥാനമായ ടോണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസ്സിന് യുകെയില്‍ വിവിധയിടങ്ങളില്‍ ബിസിനസ് ഫ്രാഞ്ചയ്സുകള്‍ ഉണ്ട് .പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈജു സെബാസ്റ്റ്യന്‍' മാസ്സ് കെയര്‍ മൊമെന്റസ് ' എം ഡി കൂടിയാണ് .

മാസ്സ് ഫൗണ്ടര്‍ എന്ന നിലയില്‍ സുധാകരന്‍ പാലാ രക്ഷാധികാരിയായി തുടരും.

 

ശ്രീലക്ഷ്മി എസ് വെട്ടത്ത് -പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍

 

 




കൂടുതല്‍വാര്‍ത്തകള്‍.