CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 39 Seconds Ago
Breaking Now

വിവാഹമോചനം സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നല്‍കും: റഹ്‌മാന് പിന്തുണയുമായി പാര്‍ത്ഥിപന്‍

സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെ വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി സൈറയാണ് ആരാധകരെ അറിയിച്ചത്. സ്‌നേഹമുള്ളപ്പോഴും അടുക്കാനാകാത്ത വിധമുള്ള മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് വിവാഹ മോചന തീരുമാനത്തിലെത്തിയതെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തല്‍.

റഹ്‌മാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ആര്‍. പാര്‍ത്ഥിപന്‍. വേര്‍പിരിയലിനെ സങ്കടത്തോടെയാണ് വീക്ഷിക്കുന്നതെങ്കിലും അത് പലപ്പോഴും സമാധാനത്തിന്റെ പുതു രൂപത്തിന് ജന്മം നല്‍കുമെന്നും വേര്‍പിരിയല്‍ എല്ലായിപ്പോഴും നഷ്ടത്തിന്റേത് മാത്രമായിരിക്കില്ല. മറിച്ച് അതാരു വളര്‍ച്ചയുടേയും മാറ്റത്തിന്റെയും തുടക്കമായിരിക്കുമെന്നും പാര്‍ത്ഥിപന്‍ പറയുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.