അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വഭാവവും, ചിന്തയും, തീരുമാനങ്ങളും എപ്പോള്‍ മാറിമറിയുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളൊന്നായ ഹാര്‍ഡവാര്‍ഡിന് നല്‍കുന്ന 2.3 ബില്ല്യണ്‍ ഡോളര്‍ ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിച്ചതിന് പിന്നാലെ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയിരുന്ന ടാക്‌സ് ഇളവ് പദവി റദ്ദാക്കാന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് റദ്ദാക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് നടപ്പായാല്‍ ബ്രിട്ടീഷ് അഭിമാനമായ യൂണിവേഴ്‌സിറ്റിക്ക് കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഹാര്‍വാര്‍ഡ് ഒരു 'നാണക്കേടാണെന്നാണ്' ട്രംപ് ഇപ്പോള്‍ വിമര്‍ശിച്ചിരിക്കുന്നത്. 'അവര്‍ സെമറ്റിക് വിരുദ്ധരാണ്. ഇപ്പോള്‍ പെട്ടെന്നാണ് അവര്‍ മാന്യമായി പെരുമാറാന്‍ തുടങ്ങിയിരിക്കുന്നത്', ട്രംപ് ആരോപിച്ചു.
ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹാര്‍വാര്‍ഡിന്റെ നികുതി ഇളവ് പദവി റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയത്. രാഷ്ട്രീയപരവും, ആശയപരവുമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതി തുടരുന്നുവെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍ തനിക്ക് ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇത്തരമൊരു ആനുകൂല്യം ഹാര്‍വാര്‍ഡ് ചൂഷണം ചെയ്യുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് സ്ഥാപനത്തിന് എതിരായി നടപടി സ്വീകരിക്കുമ്പോഴും രാജാവിനോടും, രാജകുടുംബത്തോടുമുള്ള ഭയഭക്തി ബഹുമാനം ട്രംപ് മറക്കുന്നില്ല. ഈ വര്‍ഷം തന്നെ ചാള്‍സ് രാജാവിനെ സന്ദര്‍ശിക്കുമെന്ന് ട്രംപ് സ്ഥിരീകരിച്ചു. സെപ്റ്റംബറില്‍ ഭാര്യ മെലാനിയയ്ക്ക് ഒപ്പമാകും സന്ദര്‍ശനമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ചാള്‍സ് രാജാവിന്റെയും, കുടുംബത്തിന്റെയും, വില്ല്യംമിന്റെയും സുഹൃത്തായി ഇരിക്കുന്നത് ഒരു ആദരവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.