Breaking Now

മോഹൻലാലിന് നായികമാരെ കിട്ടാനില്ല

സൂപ്പര്‍താരം മോഹന്‍ലാലിന് നായികയെ കിട്ടാനില്ല. ഇത് കേട്ടാല്‍ ആരും അതിശയിച്ചു പോകും. എന്നാൽ സംഗതി സത്യമാണ് എന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു.

ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍, പക്ഷേ ജിത്തുവിന് ഇതുവരെ ലാലിന്റെ നായികയാകാനുള്ള നടിയെ കിട്ടിയിട്ടില്ല. ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അല്‍പം മുതിര്‍ന്നയാളാണ്, അതായത് പ്ലസ്ടുവിന് പഠിയ്ക്കുന്ന കുട്ടിയുടെ പിതാവാണ് ലാല്‍. ഇക്കാരണംകൊണ്ടുതന്നെയാണ് ലാലിന്റെ ഭാര്യാവേഷത്തിന് ആളെക്കിട്ടാത്തതും. പ്ലസ്ടു വിദ്യാര്‍ഥിയുടെ അമ്മയായി അഭിനയിക്കാന്‍ നടിമാരൊന്നും തയ്യാറാകുന്നില്ലത്രേ. പലരെയും സമീപിച്ചെങ്കിലും ആരും ഈ അമ്മ റോളിന് തയ്യാറാകുന്നില്ലെന്നാണ് ജിത്തു പറയുന്നത്. എന്നാൽ ആരെയെങ്കിലും പിടിച്ചു നായികയാക്കാനും പറ്റില്ല ലാലിന് ചേരുന്ന മികച്ച അഭിനയശേഷിയുള്ള നടിയെത്തന്നെ വേണം കിട്ടാന്‍- എന്നും ജിത്തു പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.