CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 2 Seconds Ago
Breaking Now

വെല്‍ഫെയര്‍ കട്ടിനെതിരായ പടയൊരുക്കത്തില്‍ വിറച്ച് സ്റ്റാര്‍മര്‍; എന്തുവന്നാലും പിന്‍വാങ്ങില്ലെന്ന പ്രഖ്യാപനത്തില്‍ തിരുത്തല്‍; പാര്‍ലമെന്റ് വോട്ടെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങാതിരിക്കാന്‍ വിമതര്‍ക്ക് മുന്നില്‍ കീഴടങ്ങി പ്രധാനമന്ത്രി; പദ്ധതികളില്‍ വെള്ളം ചേര്‍ക്കും

പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് കീഴടങ്ങല്‍

എന്തുവന്നാലും ബെനഫിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രിക്ക് മനംമാറ്റം. ലേബര്‍ എംപിമാരില്‍ നിന്നും വിമതനീക്കം ശക്തമാകുകയും, പദ്ധതികള്‍ വോട്ടിനിടുമ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്നും ഉറപ്പായതോടെയാണ് കീര്‍ സ്റ്റാര്‍മറുടെ കീഴടങ്ങല്‍. 

അടുത്ത ആഴ്ച പാര്‍ലമെന്റില്‍ വിഷയം വോട്ട് ചെയ്യുമ്പോള്‍ തോല്‍വി ഉറപ്പായതോടെയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ഇതോടെ 5 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള നീക്കങ്ങള്‍ പാതിവെന്ത നിലയിലാണ്. നേരത്തെ പ്രതീക്ഷിച്ചതിലും കുറച്ച് പണം മാത്രമാണ് ലാഭിക്കുന്നതെന്നതിനാല്‍, ഓട്ടം ബജറ്റില്‍ കൂടുതല്‍ ടാക്‌സ് റെയ്ഡിനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. 

ഇളവുകള്‍ നല്‍കാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചതോടെ പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റുകളിലെ പരിഷ്‌കാരങ്ങളില്‍ വെള്ളം ചേര്‍ക്കുമെന്നാണ് വ്യക്തമാകുന്നത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് തുണി കഴുകാനോ, വസ്ത്രം മാറ്റാനോ പോലും സാധിക്കാതത് അവസ്ഥയിലേക്ക് എത്തിക്കുമായിരുന്ന അവസ്ഥയാണ് ഇതോടെ വഴിമാറിയത്. എന്തായാലും ഈ വീട്ടുവീഴ്ചകള്‍ ശക്തമായ 126 വിമതരുടെ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ സഹായിക്കുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. 

പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് കീഴടങ്ങല്‍. വിമതരെ അദ്ദേഹം നേരിട്ട് വിളിച്ച് സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകുന്നേരത്തോടെ ഒത്തുതീര്‍പ്പില്‍ എത്തിയില്ലെങ്കില്‍ വോട്ടിംഗ് പിന്‍വലിക്കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് അവസ്ഥയെന്ന് ശ്രോതസ്സുകള്‍ പറയുന്നു. സ്വന്തം എംപിമാരുടെ നിലപാട് മനസ്സിലാക്കാതെ നീങ്ങിയതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നേരിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.