ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളില്‍ കടുത്ത തോതില്‍ അസമത്വം നിലനില്‍ക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ദരിദ്ര മേഖലകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി പ്രതിവര്‍ഷം 50 ബില്ല്യണ്‍ പൗണ്ട് വരെ ചെലവഴിക്കുമ്പോഴും പഴയ കാലത്തെ അവസ്ഥയിലാണ് ചികിത്സ നല്‍കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കുട്ടികള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നത് ആശുപത്രികള്‍ക്ക് ഭാരമായി മാറുകയാണ് ചെയ്തത്. ഇത് എന്‍എച്ച്എസിന്റെ ചെലവുകള്‍ വാര്‍ഷിക പ്രതിരോധ ബജറ്റിന് തുല്യമായ അലസ്ഥയിലെത്തിക്കുന്നു. ബ്രിട്ടനിലെ ഏറ്റവും ദരിദ്രമായ സമൂഹങ്ങളില്‍ രോഗങ്ങള്‍ ചികിത്സിക്കാത്ത അവസ്ഥയുണ്ടെന്ന് ഒരു മുതിര്‍ന്ന എന്‍എച്ച്എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ക്യാന്‍സര്‍ മുഴകള്‍ ചികിത്സിക്കാത്തതിനാല്‍ തൊലി പൊട്ടി പുറത്തുവന്ന നിലയില്‍ വരെ ആളുകള്‍ എ&ഇയില്‍ എത്തുന്നുവെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
രാത്രികാല താമസം ഒപ്പിക്കാനായി യുവാക്കളും, പ്രായമായവരും ഉള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ സ്വയം പരുക്കേല്‍പ്പിക്കുന്ന ട്രെന്‍ഡ് വര്‍ദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തകര്‍ന്ന് കിടക്കുന്ന എന്‍എച്ച്എസില്‍ ദാരിദ്ര്യം ചെലുത്തുന്ന ആഘാതമാണ് ഗാര്‍ഡിയന്‍ അന്വേഷിച്ചത്.
എന്‍എച്ച്എസിന് പ്രതിദിന ചെലവുകള്‍ക്കായി 29 ബില്ല്യണ്‍ പൗണ്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അനുവദിച്ചിരുന്നു. പാവപ്പെട്ട മേഖലകളില്‍ ആശുപത്രികള്‍ അനാവശ്യം ചെലവ് ഒഴിവാക്കി രോഗികളെ ചികിത്സിക്കാനായി നേരിട്ട് പണം നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാന്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ദാരിദ്ര്യം എന്‍എച്ച്എസിന് ബാധ്യതയാകുന്നുവെന്ന് സ്ഥിരീകരിക്കുന്നത്.