CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes Ago
Breaking Now

ഐ ഒ സി ഇപ്‌സ്വിച് റീജിയണിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഓണാഘോഷം പ്രൗഡഗംഭീരമായി

സെപ്റ്റംബര്‍ 13നു ഇപ്‌സ്വിച്ചിലെ നോര്‍വിച് റോഡിലുള്ള സെന്റ് മേരീസ് മഗ്ദലാന്‍ ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് 12 മണിയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

യൂണിറ്റിലെ കര്‍മനിരതരായ അംഗങ്ങങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ സ്റ്റേജും, പൂക്കളവും അടങ്ങുന്ന മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് ചെണ്ടമേളങ്ങളുടെയും,താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു.മാവേലിയോടൊപ്പം ഐ ഒ സി നാഷണല്‍ പ്രസിഡന്റ് (കേരള ചാപ്റ്റര്‍ )ശ്രീ സുജു കെ ഡാനിയേല്‍ അടക്കമുള്ള നിരവധി നാഷണല്‍ നേതാക്കള്‍ സന്നിഹിതരായിരുന്നു.

മാവേലിയെ സ്റ്റേജിലേക്കു  ആനയിച്ച ശേഷം,

ഇപ്‌സ്വിച് യൂണിറ്റ് മുന്‍പ്രസിഡന്റ്‌റും നാഷണല്‍ കമ്മിറ്റി അംഗവുമായ ശ്രീ കെ ജി.ജയരാജ്

ഐ ഒ സി ഓണാഘോഷത്തേക്കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തേക്കുറിച്ചും ആമുഖമായി സംസാരിച്ചു.

തുടര്‍ന്നു റീജിയണ്‍ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍ സെക്രട്ടറി അഡ്വക്കേറ്റ് സി. പി .സൈജേഷ് സ്വാഗതമരുളി.

 

അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഐ ഒ സി യു കെ നാഷണല്‍ പ്രസിഡന്റ് (കേരള ചാപ്റ്റര്‍)ശ്രീ സുജു . കെ.ഡാനിയേല്‍ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്നു ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട, ഭാരവാഹികളിലൊരാളായ ജിനീഷ് ലൂക്കാ എല്ലാവര്‍ക്കും ഓണസംസകള്‍ നേര്‍ന്നു.

സാംസ്‌കാരിക  സമ്മേളനത്തിനും ശേഷമുള്ള മിഴിവാര്‍ന്ന തിരുവാതിരയ്ക്കും ശേഷം

ഇപ്‌സ്വിച് റീജിയണ്‍ സ്ഥാപക പ്രസിഡണ്ട് ശ്രീ ജയരാജിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ 200 ഓളം ആളുകള്‍ അസ്വദിച്ചു.

തുടര്‍ന്നു യൂണിറ്റിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഓണാഘോഷത്തിന് കൊഴുപ്പേകി.

പ്രസ്ഥാനത്തിന്റെ മുന്‍പോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാഫിള്‍ വില്‍പ്പനയും നറുക്കെടുപ്പ്പും പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാര്‍ത്ഥത വിളിച്ചോതുന്നതായിരുന്നു.

യോഗത്തിന്റെ മുഖ്യാഥിതിയായി പങ്കെടുത്ത യുക്മാ നാഷണല്‍ പ്രസിഡന്റ്  അഡ്വോക്കേറ്റ് ഐബി സെബാസ്റ്റ്യന്‍ ഏവര്‍ക്കും ഓണസന്ദേശം നല്‍കി.

സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും അതിലേറെ സാമ്പത്തിക സഹായം കൊണ്ടും ഓണാഘോഷം ഗംഭീരമാക്കാന്‍ സഹായിച്ച വൈസ് മോര്‍ട്‌ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ്  കമ്പനി ജിജോ സെബാസ്റ്റ്യന്‍ ,ഇപ്‌സ്വിച്ചിലെ കേരള സ്റ്റോര്‍ ഉടമ മാത്യു തോമസ്,മറിയം ട്രാവല്‍സ് നന്ദൂസ് കിച്ചന്‍ എന്നിവരോടുള്ള നന്ദിയും കടപ്പാടും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി വൈസ് പ്രസിഡന്റ് നിഷ കുര്യന്‍ രേഖപ്പെടുത്തി.

നാഷണല്‍ കമ്മിറ്റി അംഗങ്ങളായ

വിഷ്ണു പ്രതാപിന്റെയും, കെ ജി ജയരാജിന്റെയും ,സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യന്‍, നിഷ ജെനിഷ്, ജോസ് ഗീവര്‍ഗീസ്, നിഷ ജയരാജ്, ട്രെഷറര്‍ ജിന്‍സ് വര്‍ഗീസ്,

കമ്മിറ്റി അംഗങ്ങളായ ജോണ്‍സണ്‍ സിറിയക്, ബിജു ജോണ്‍, ആന്റു എസ്തപ്പാന്‍, ജയ്‌മോന്‍ ജോസ്, ജെയ്‌സണ്‍ പിണക്കാട്ട്, ബാബു മത്തായി,

വിശിഷ്യ, ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട ജീനീഷ് ലൂകയോടും, സന്നിഹിതരായ മുഴുവന്‍ ആളുകളോടുമുള്ള നന്ദിയും കടപ്പാടും യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി നിഷ കുര്യന്‍ രേഖപ്പെടുത്തി.

 

സ്വാദിഷ്ടമായ ഓണസദ്യ തയ്യാറാക്കാന്‍ മുന്‍കയ്യെടുത്ത ജയരാജിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും യോഗം ഒരേ സ്വരത്തില്‍ രേഖപ്പെടുത്തി.

 

വെകുന്നേരം ആറുമണിയോട് കൂടി ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യുക

https://drive.google.com/drive/folders/1zVX2FIZ6pqpMpDYDy0HEM1XnZYlCvV4d#mce_temp_url#

 




കൂടുതല്‍വാര്‍ത്തകള്‍.