CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 18 Seconds Ago
Breaking Now

പൂജ്യം വരച്ച് യുകെ സമ്പദ് വ്യവസ്ഥ; വാര്‍ത്ത പുറത്തുവന്നതോടെ മുങ്ങി റേച്ചല്‍ റീവ്‌സ്; തിരിച്ചടിയാകുന്നത് നികുതി വര്‍ദ്ധനവുകളുടെ ഭാരം; വളര്‍ച്ച നേടാന്‍ ഇനിയും ഗവണ്‍മെന്റിന് നികുതി ചുമത്തണോയെന്ന് ചോദിച്ച് ബിസിനസ്സ് മേധാവികള്‍

നവംബറില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥ രോഷത്തിന് ഇടയാക്കുകയാണ്

ഉയര്‍ന്ന നികുതികളുടെ ഭാരത്തില്‍ യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍ എത്തിയതോടെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രതികരണങ്ങളില്ലാതെ മുങ്ങിയതായി ആരോപണം. ഔദ്യോഗിക ജിഡിപി കണക്കുകള്‍ പ്രകാരം ജൂലൈ മാസത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച പൂജ്യത്തില്‍ നിലകൊണ്ടതായി വ്യക്തമായതാണ് ഗവണ്‍മെന്റിനും, ചാന്‍സലര്‍ക്കും ആഘാതമായി മാറിയത്. 

ഗവണ്‍മെന്റിന് ഇനിയും ടാക്‌സ് ചുമത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബിസിനസ്സ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ജിഡിപി നിരക്ക് വ്യക്തമായെങ്കിലും ചാന്‍സലര്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രാജ്യം കുടുങ്ങി കിടക്കുന്നതായി ട്രഷറി വക്താവ് സമ്മതിക്കുകയും ചെയ്തു. 

നവംബറില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ വരാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥ രോഷത്തിന് ഇടയാക്കുകയാണ്. ഇവരുടെ നേതൃത്വത്തില്‍ സമ്പദ് വ്യവസ്ഥ തകരുമ്പോള്‍ ചാന്‍സലര്‍ ഒളിവില്‍ പോകുന്നതില്‍ അത്ഭുതമില്ലെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് പറഞ്ഞു. 

കഴിഞ്ഞ മാസം വരെ 0.4 ശതമാനം വളര്‍ച്ചയെങ്കിലും നേടിയതിന്റെ ബലത്തില്‍ പോലും ഉറച്ച തുടക്കമെന്ന് പറഞ്ഞ റേച്ചല്‍ റീവ്‌സാണ് ജിഡിപി പൂജ്യത്തില്‍ എത്തിയതോടെ നാവടക്കിയത്. ആഞ്ചെല റെയ്‌നര്‍, പീറ്റര്‍ മണ്ടേല്‍സണ്‍ എന്നിവരെ ഒഴിവാക്കിയതിന്റെ ആഘാതത്തില്‍ നിന്നും ഗവണ്‍മെന്റ് മുക്തമായിട്ടുമില്ല. 

സ്വന്തമായി പുതിയ സാമ്പത്തികകാര്യ ടീമിനെ നിയോഗിച്ച് സ്റ്റാര്‍മര്‍ റീവ്‌സിനെ ഒതുക്കിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ജൂലൈ മാസത്തില്‍ സമ്പദ് വ്യവസ്ഥ സ്തംഭിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന ഒഎന്‍എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.