CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 12 Seconds Ago
Breaking Now

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം 'ചിങ്ങനിലാവ് 2025' സെപ്റ്റംബര്‍ 27ന്; ആഘോഷം പൊടിപൂരമാക്കാന്‍ മെഗാ സ്റ്റേജ് ഷോയും കലാവിരുന്നുകളും; ബി എം എ 'സ്‌പോര്‍ട്‌സ് ഡേ' സെപ്റ്റംബര്‍ 20ന്

ബോള്‍ട്ടന്‍: യു കെയിലെ മലയാളി സമൂഹത്തിന്റെ പ്രബല സംഘടനകളില്‍ ഒന്നായ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ) - ന്റെ ഈ വര്‍ഷത്തെ ഓണഘോഷ പരിപാടി 'ചിങ്ങനിലാവ് 2025' സെപ്റ്റംബര്‍ 27, ശനിയാഴ്ച വിപുലമായി സംഘടിപ്പിക്കും.

ബോള്‍ട്ടന്‍ ഫാന്‍വര്‍ത്തിലെ ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ വച്ച് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ഒരാള്‍ക്ക് £15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കോമഡി രാജാവ് കലാഭവന്‍ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ചിങ്ങനിലാവ് കോമഡി & മ്യൂസിക്കല്‍ മെഗാ സ്റ്റേജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം.

അതിവിപുലമായ ആഘോഷങ്ങളാണ് ബി എം എ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളില്‍ കൂട്ടായ്മയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, തിരുവാതിര, ബി എം എ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി നിരവധി കലാവിരുന്നുകള്‍ ഒരുക്കിയിട്ടുണ്ട്.

താലപ്പൊലിയുടേയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ 'മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും  ഗൃഹാതുരത്വം പകരുന്ന ഓര്‍മ്മക്കൂട്ടുകളാകും.  

ഓണസദ്യ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി ഓണാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്നും ഇത്തവണ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനയുള്ള ഫോം തയ്യാറാക്കിയിട്ടുണ്ട്. 

ബി എം എ ഓണാഘോഷ രജിസ്‌ട്രേഷന്‍ ഫോം:

https://forms.gle/rPW2U4HR5oAd5GrMA

ബി എം എ ഓണാഘോഷ വേദി:

Trinity Church Hall

Market St Farnworth 

Bolton BL4 8EX

ബി എം എ 'സ്‌പോര്‍ട്‌സ് ഡേ' സെപ്റ്റംബര്‍ 20, ശനിയാഴ്ച സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. 

ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (ബി എം എ)യുടെ 'സ്‌പോര്‍ട്‌സ് ഡേ' സെപ്റ്റംബര്‍ 20, ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും. 

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രായമനുസരിച്ച് വിവിധ കാറ്റഗറികളിമായി നിരവധി മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

 

ബി എം എ സ്‌പോര്‍ട്‌സ് ഡേ രജിസ്‌ട്രേഷന്‍ ഫോം:

https://forms.gle/RwuVvtPgd93AoeRd6

 

ബി എം എ സ്‌പോര്‍ട്‌സ് ഡേ വേദി:

Amblecote Playing Fields

Amblecote Dr W

Little Hulton M38 9UG

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 

ഷൈനു ക്ലെയര്‍ മാത്യൂസ് (പ്രസിഡന്റ്): 07872514619

റോമി കുര്യാക്കോസ് (ജനറല്‍ സെക്രട്ടറി): 07776646163

ടോം ജോസഫ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ & ട്രഷറര്‍): 07862380730

ജിസി സോണി (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍): 07789680443

ബി എം എയുടെ ആഭിമുഖ്യത്തില്‍ അത്യാഡമ്പരപൂര്‍വ്വം കൊണ്ടാടുന്ന ഓണാഘോഷ പരിപാടിയിലേക്കും 'സ്‌പോര്‍ട്‌സ് ഡേ'യിലേക്കും ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.