
















യുകെയില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു സംസ്‌കരിക്കും. ഐമുറി ഇളമ്പകപ്പിള്ളി പള്ളശേരി പൗലോസിന്റെയും ബെസിയുടേയും മകള്‍ അനീന പോള്‍ ആണ് നവംബര്‍ ഒന്നിന് അസുഖം ബാധിച്ചു മരിച്ചത്.
രാവിലെ 11ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30ന് ഐമുറി തിരുഹൃദയ പള്ളിയില്‍ സംസ്‌കരിക്കും. ഒരു വര്‍ഷം മുമ്പാണ് പഠനത്തിനായി യുകെയില്‍ പോയത്. ഫിറ്റ്‌സ് വന്നതിനെ തുടര്‍ന്ന് ഈസ്റ്റ് ലണ്ടനിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍ ആതിര, ആഷ്‌ലി ,ആല്‍ബിന്‍