CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 13 Seconds Ago
Breaking Now

ആംബര്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ഒരടി വരെ മഞ്ഞ് പെയ്യാന്‍ സാധ്യത; -12 സെല്‍ഷ്യസ് ആര്‍ട്ടിക് കാറ്റ് ബ്രിട്ടനിലേക്ക് വിന്റര്‍ എത്തിക്കുന്നു; ഇക്കുറി 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' നേരത്തെ എത്തുമോ? ബ്രിട്ടന്‍ അലേര്‍ട്ടില്‍

സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 25 സെന്റമീറ്റര്‍ മഞ്ഞ് വീഴും

ഒരടി വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യത്ത് ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. രാജ്യത്തിന്റെ പല ഭാഗങ്ങളും തണുപ്പേറിയ ആര്‍ട്ടിക് കാറ്റിന്റെ കടുപ്പം അറിയുന്ന ഘട്ടത്തിലാണ് ഇത്. 

വ്യാഴാഴ്ച ശൈത്യകാല മഴ യാത്രാ ദുരിതം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രാവിലെ 5 മുതല്‍ രാത്രി 9 വരെ മഞ്ഞ് രൂപപ്പെടും. മിഡില്‍സ്ബറോയ്ക്കും, ബ്രിഡ്‌ലിംഗ്ടണും ഇടയിലുള്ള നാഷണല്‍ പാര്‍ക്ക് നോര്‍ത്ത് യോര്‍ക്ക് മൂര്‍സ് ഉള്‍പ്പെടെ ആംബര്‍ മുന്നറിയിപ്പിലാണ്. 

ഈ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലാകാനും, മൊബൈല്‍ സേവനം തടസ്സപ്പെടാനും സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ഉയരം കൂടിയ മേഖലകളില്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞ് കൂടും. ശൈത്യകാല മഴ സാഹചര്യം കൂടുതല്‍ കടുപ്പമാക്കും. 

അടുത്ത മാസം 'ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്' എന്ന് വിളിക്കപ്പെടുന്ന കാലാവസ്ഥാ സാഹചര്യം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രി നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെ ചില ഭാഗങ്ങള്‍, സ്‌കോട്ട്‌ലണ്ട് വരെയുള്ള മേഖലകള്‍ എന്നിവിടങ്ങളില്‍ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 

സ്‌കോട്ട്‌ലണ്ടിലെയും, നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 25 സെന്റമീറ്റര്‍ മഞ്ഞ് വീഴും. ആംബര്‍ തണുപ്പ് ആരോഗ്യ മുന്നറിയിപ്പും ഇപ്പോള്‍ പ്രാബല്യത്തിലെത്തിയിട്ടുണ്ട്. ലണ്ടനില്‍ മഞ്ഞ് പെയ്യുമെന്ന് ഇപ്പോള്‍ കരുതുന്നില്ല. എന്നിരുന്നാലും ബുധനാഴ്ച രാത്രിയോടെ താപനില -1 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.