CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 25 Seconds Ago
Breaking Now

ബിഎംഎയുടെ പിടി അയയുന്നു; സമരങ്ങള്‍ക്ക് പിന്തുണ കുറയുന്നതിനൊപ്പം കൂടുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ജോലിക്കായി റിപ്പോര്‍ട്ട് ചെയ്യുന്നു; മുന്‍ പണിമുടക്കുകളെ അപേക്ഷിച്ച് സ്ഥിതി മാറുന്നതായി എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ്

ചില സ്ഥലങ്ങളില്‍ നാലില്‍ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരും ജോലിക്ക് ഹാജരായി

എന്‍എച്ച്എസിനെ നശിപ്പിക്കുന്ന തരത്തിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ നീക്കങ്ങളെന്ന് ഹെല്‍ത്ത് സെക്രട്ടറി ആരോപണം ഉയര്‍ത്തിയിരുന്നു. റസിഡന്റ് ഡോക്ടര്‍മാര്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്കുമ്പോള്‍ രോഗികള്‍ക്ക് ദുരിതം വര്‍ദ്ധിക്കുമെന്നായിരുന്നു ആശങ്ക. 

എന്നാല്‍ ഇക്കുറി റസിഡന്റ് ഡോക്ടര്‍മാര്‍ക്കിടയിലും സമരങ്ങളെ കുറിച്ച് വീണ്ടുവിചാരം ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മുന്‍ സമരങ്ങളെ അപേക്ഷിച്ച് ജോലിക്ക് എത്തുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്ന് ആരോഗ്യ മേധാവികള്‍ വ്യക്തമാക്കുന്നു. 

മുന്‍പ് ഷെഡ്യൂള്‍ ചെയ്ത ചികിത്സകളില്‍ ഭൂരിഭാഗവും കാര്യമായി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവുമാര്‍ പറയുന്നു. പണിമുടക്ക് നടപടികളില്‍ എത്തുന്ന ഡോക്ടര്‍മാരുടെ എണ്ണം കുറഞ്ഞതായി ഇതില്‍ നിന്നും വ്യക്തമാണ്. 

ചില സ്ഥലങ്ങളില്‍ നാലില്‍ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരും ജോലിക്ക് ഹാജരായി. പിക്കറ്റ് ലൈനുകളില്‍ സമരത്തിന് പിന്തുണയുമായി എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്. ആശുപത്രികള്‍ക്ക് പുറത്ത് മഴയത്ത് നില്‍ക്കുന്നതിന് പകരം ജോലിക്ക് എത്തുകയോ, വീടുകളില്‍ തങ്ങുകയോ ചെയ്യാനാണ് നല്ലൊരു ശതമാനവും തീരുമാനിച്ചതെന്ന് ഒരു മേധാവി വെളിപ്പെടുത്തി. 

മൂന്ന് വര്‍ഷത്തിനിടെ 28 ശതമാനത്തിലേറെ ശമ്പളവര്‍ദ്ധന സിദ്ധിച്ചിട്ടും റസിഡന്റ് ഡോക്ടര്‍മാര്‍ പിടിവാശി വിടാത്തത് ഹെല്‍ത്ത് സെക്രട്ടറിയെ ചൊടിപ്പിച്ചിട്ടുണ്ട്. മാഫിയാ സംഘങ്ങളെ പോലെയാണ് ബിഎംഎ പെരുമാറുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.