CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 14 Seconds Ago
Breaking Now

ബ്രിട്ടനിലെ പകുതിയിലേറെ ആശുപത്രികളിലും 'ഫ്‌ളൂ യുദ്ധം'! സൂപ്പര്‍ഫ്‌ളൂ പ്രതിസന്ധി എന്‍എച്ച്എസില്‍ കാട്ടുതീ പോലെ ആളിപ്പടര്‍ന്ന് സ്തംഭനാവസ്ഥയില്‍ എത്തിക്കുന്നു; കൊവിഡ് കാലത്തേത് പോലെ വീടുകളില്‍ കഴിയാന്‍ അഭ്യര്‍ത്ഥന വന്നുതുടങ്ങി

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാമാണ് ഇംഗ്ലണ്ടില്‍ ഏറ്റവും മോശം അവസ്ഥയിലുള്ള ട്രസ്റ്റ്

ഇനി ഒരു യുദ്ധമാണ്. ജയിക്കാതിരിക്കാന്‍ കഴിയാത്ത, തോല്‍ക്കാന്‍ മനസ്സില്ലാത്ത യുദ്ധം. സൂപ്പര്‍ഫ്‌ളൂവായി സീസണ്‍ മാറിയതോടെ എന്‍എച്ച്എസില്‍ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും കനത്ത ജോലിഭാരമാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദുരിതപൂര്‍ണ്ണമായ ഫ്‌ളൂ പോരാട്ടമാണ് പകുതിയിലേറെ എന്‍എച്ച്എസ് ട്രസ്റ്റുകളും നേരിടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

സാധാരണയേക്കാള്‍ ആഴ്ചകള്‍ മുന്‍പ് എത്തിയ വൈറസ് തരംഗം ആശുപത്രികളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. രാജ്യത്തിന്റെ പല ഭാഗത്തും ഫ്‌ളൂ ബാധിച്ച് അഡ്മിഷനുകള്‍ മൂന്നിരട്ടി വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു, 

ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 55% വര്‍ദ്ധന രേഖപ്പെടുത്തിയത് ആശുപത്രികളുടെ സേവനങ്ങളെ സാരമായി സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. 2700-ലേറെ പേരാണ് വാര്‍ഡുകളില്‍ ചികിത്സയിലുള്ളത്. ഇതിലും മോശം ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ഫ്‌ളുവെന്‍സയുടെ രൂപമാറ്റം വന്ന സ്‌ട്രെയിനാണ് ഇപ്പോള്‍ വ്യാപകമായി രോഗികളെ സൃഷ്ടിക്കുന്നത്. 

ആശുപത്രികളില്‍ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ വളരെ ആശങ്കാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് സമ്മതിക്കുന്നു. ഈയാഴ്ച പണിമുടക്ക് നടക്കാന്‍ ഇരിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇതില്‍ നിന്നും പിന്‍വാങ്ങണമെന്നാണ് സ്ട്രീറ്റിംഗ് അപേക്ഷിക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാമാണ് ഇംഗ്ലണ്ടില്‍ ഏറ്റവും മോശം അവസ്ഥയിലുള്ള ട്രസ്റ്റ്. ഡിസംബര്‍ 7ന് ഇവിടെ 254 ബെഡുകളില്‍ ഫ്‌ളൂ രോഗികളാണ്. ഏഴ് എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ കഴിഞ്ഞ ആഴ്ച ഫ്‌ളൂ രോഗികളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.