CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 30 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്കില്‍ ഷിപ്പുകള്‍ക്ക് നേരെ അക്രമം; എണ്ണവില കുതിച്ചുയരും; ഇന്ധനവിലയെ ബാധിക്കുമെന്ന് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്; അന്താരാഷ്ട്ര തലത്തില്‍ 'വില' നഷ്ടപ്പെട്ട് ബ്രിട്ടന്‍; വിമര്‍ശനം നേരിട്ട് സ്റ്റാര്‍മര്‍

പമ്പുകളില്‍ റെക്കോര്‍ഡ് നിരക്ക് വര്‍ദ്ധനയ്ക്കായി കാത്തിരിക്കാനാണ് യുകെയിലെ വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്

ലോകത്തിലെ വ്യാപാര കപ്പല്‍ സഞ്ചാര പാതകളില്‍ സുപ്രധാന സ്ഥാനമാണ് ഹോര്‍മുസ് കടലിടുക്കിനുള്ളത്. ഇറാന്റെ പരിധിയിലുള്ള  ഈ പാത ഉപയോഗിച്ചാണ് ഇറാന്‍ ഇതുവരെ പാശ്ചാത്യശക്തികളെ സമ്മര്‍ദത്തിലാക്കി പോന്നിരുന്നത്. എന്നാല്‍ ഭീഷണി മുഴക്കിയിരുന്ന പരമോന്നത നേതാവിനെ തന്നെ യുഎസ്, ഇസ്രയേല്‍ സംയുക്ത അക്രമണത്തില്‍ കൊലപ്പെടുത്തിയതും, ഉന്നത അധികാരികള്‍ തന്നെ ഇല്ലാതാകുകയും ചെയ്ത ഘട്ടത്തില്‍ ഇറാന്‍ പ്രതിരോധത്തിലാണ്. 

ഇതിനിടയില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട് സമ്മര്‍ദം സൃഷ്ടിക്കാനാണ് നീക്കം. അയാത്തൊള്ളാ ഖമനേനിയെ വധിച്ചതിന് പിന്നാലെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കപ്പലുകളും, പോര്‍ട്ടുകളും അക്രമിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ഇത് യുകെയിലെ പെട്രോള്‍ പമ്പുകൡ വിലയെ ബാധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ് വരുന്നത്. എണ്ണ കയറ്റുമതിയില്‍ സുപ്രധാനമായി മാറിയിട്ടുള്ള ഹോര്‍മുസ് കടലിടുക്കിലെ അക്രമങ്ങള്‍ കപ്പല്‍ സഞ്ചാരത്തെ ബാധിച്ച് ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കാന്‍ ഇടയാക്കും. തല്‍ഫലമായി ഇത് ഇന്ധനവില വര്‍ദ്ധിക്കുന്നതിലേക്കാണ് നയിക്കുക. 

പമ്പുകളില്‍ റെക്കോര്‍ഡ് നിരക്ക് വര്‍ദ്ധനയ്ക്കായി കാത്തിരിക്കാനാണ് യുകെയിലെ വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. തളര്‍ച്ചയിലുള്ള സമ്പദ് ഘടനകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് ഇത് ഉപകരിക്കുകയെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഇതിനിടെ ആഗോള തലത്തില്‍ ബ്രിട്ടന്റെ നേതൃസ്ഥാനം നഷ്ടപ്പെടുന്നതായി പുതിയ പ്രതിസന്ധി വിരല്‍ചൂണ്ടുമ്പോള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സമ്മര്‍ദത്തിലാണ്. ഇറാനെതിരായ അക്രമങ്ങള്‍ക്ക് യുഎസും, ഇസ്രയേലും ഇറങ്ങിത്തിരിക്കുമ്പോഴും സഖ്യകക്ഷിയെന്ന് പേരുള്ള ബ്രിട്ടന് ഇതില്‍ വലിയ റോളൊന്നും ഇല്ലാത്ത അവസ്ഥയാണ്. നേരിട്ട് ഇടപെടാന്‍ താല്‍പര്യമില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവന മാത്രമാണ് പ്രധാനമന്ത്രി നല്‍കിയത്.




കൂടുതല്‍വാര്‍ത്തകള്‍.