CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 53 Seconds Ago
Breaking Now

ബ്രിട്ടന്റെ എനര്‍ജി ബില്ലുകള്‍ 160 പൗണ്ട് വര്‍ദ്ധിക്കും; ഇറാന്‍ സംഘര്‍ഷം ഗ്യാസ് നിരക്കുകള്‍ ഉയര്‍ത്താന്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍; ജൂലൈ മുതല്‍ ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ 1800 പൗണ്ടിലെത്തുമെന്ന് മുന്നറിയിപ്പ്

ജനുവരി-മാര്‍ച്ച് ക്യാപ്പില്‍ നിന്നും 117 പൗണ്ടിന്റെ കട്ടാണ് ഏപ്രില്‍-ജൂലൈ മാസങ്ങളിലേക്ക് ജനങ്ങള്‍ക്ക് ലഭിച്ചത്

എനര്‍ജി ബില്ലുകള്‍ കുറയുമെന്ന ബ്രിട്ടന്റെ വ്യാമോഹം അസ്ഥാനത്താക്കി കൊണ്ട് ഇറാന്‍ യുദ്ധം. യുകെ ഗ്യാസ് മാര്‍ക്കറ്റ് മൂന്ന് വര്‍ഷത്തിനിടെ ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് യുദ്ധം പുരോഗമിക്കുന്നത്. ഇതോടെ സമ്മറില്‍ രാജ്യത്തെ കുടുംബങ്ങളുടെ ബില്ലുകള്‍ 160 പൗണ്ടെങ്കിലും ഉയരുമെന്നാണ് മുന്നറിയിപ്പ്. 

ജൂലൈ മുതല്‍ ഗവണ്‍മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രൈസ് ക്യാപ്പ് പ്രതിവര്‍ഷം 1800 പൗണ്ടിലേക്ക് ഉയരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് അനാലിസിസ് വ്യക്തമാക്കുന്നത്. ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ ഉയരാന്‍ ഇത് ഇടയാക്കും. 

ഇറാനില്‍ യുഎസ്-ഇസ്രയേല്‍ അക്രമം പുരോഗമിക്കുന്ന സാഹചര്യത്തില്‍ യുകെ ഗ്യാസ് വിപണി കഴിഞ്ഞ ദിവസങ്ങളില്‍ ഇരട്ടിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ വീടുകളുടെ ബില്ലുകളില്‍ 10% വര്‍ദ്ധനവെങ്കിലും വരുമെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നു. 

തങ്ങള്‍ക്കെതിരായ അക്രമത്തിന് ഓയില്‍, ഗ്യാസ് ഷിപ്‌മെന്റുകള്‍ തടഞ്ഞുകൊണ്ടാണ് തെഹ്‌റാന്‍ പ്രതികരിച്ചത്. കഴിഞ്ഞ മാസം റെഗുലേറ്റര്‍ ഓഫ്‌ജെം ഫിക്‌സഡ് ഹൗസ്‌ഹോള്‍ഡ് എനര്‍ജി ചെലവുകള്‍ പ്രതിവര്‍ഷം 1641 പൗണ്ടായി നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ തല്‍ക്കാലത്തേക്ക് ബില്ലുകളെ ഇത് ബാധിക്കില്ല. 

ജനുവരി-മാര്‍ച്ച് ക്യാപ്പില്‍ നിന്നും 117 പൗണ്ടിന്റെ കട്ടാണ് ഏപ്രില്‍-ജൂലൈ മാസങ്ങളിലേക്ക് ജനങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിയാത്ത നിലയായി. 




കൂടുതല്‍വാര്‍ത്തകള്‍.