CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 48 Seconds Ago
Breaking Now

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ഫാമിലി ഫാം ടാക്‌സില്‍ വെള്ളം ചേര്‍ത്ത് പ്രധാനമന്ത്രി; കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി; പ്രഖ്യാപിച്ച പദ്ധതി വീണ്ടും തിരുത്തി നാണംകെട്ട് പ്രധാനമന്ത്രിയും, ചാന്‍സലറും

ഫാം ടാക്‌സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30 ലേബര്‍ എംപിമാര്‍ വിട്ടുനില്‍ക്കുകയും, ഒരാള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു

ഒരു തീരുമാനം കൈക്കൊള്ളുക. അത് എത്ര വിവാദമായാലും അതുമായി മുന്നോട്ട് പോകുക. ആ പദ്ധതി പ്രഖ്യാപിച്ച ശേഷം വിവാദം ആളിക്കത്തുമ്പോള്‍ പദ്ധതി പിന്‍വലിക്കുകയോ, തിരുത്തുകയോ ചെയ്യുക. ഇതാണ് കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റിന്റെ പതിവ്. ഇപ്പോള്‍ വിവാദമായ കര്‍ഷകരുടെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സിലാണ് തിരുത്തല്‍.

ഫാമിലി ഫാം ടാക്‌സില്‍ ബാക്ക്‌ബെഞ്ചേഴ്‌സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും, ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. കര്‍ഷകര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി താഴ്ന്നു. 

ഈ വിധം തിരുത്തലുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാകുന്ന പ്രധാനമന്ത്രിയുടെ നേതൃത്വം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് എന്നിങ്ങനെ പല പ്രഖ്യാപനങ്ങളിലും യു-ടേണ്‍ അടിച്ചിരുന്നു. 

ഫാം ടാക്‌സ് സംബന്ധിച്ച നയം വോട്ടിനിട്ടപ്പോള്‍ 30 ലേബര്‍ എംപിമാര്‍ വിട്ടുനില്‍ക്കുകയും, ഒരാള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നയത്തില്‍ വെള്ളംചേര്‍ക്കുന്നത്. ഈ പിന്‍മാറ്റം സ്വാഗതം ചെയ്‌തെങ്കിലും ഇതിനകം കര്‍ഷക കുടുംബങ്ങളോട് ചെയ്ത ദ്രോഹം മറക്കില്ലെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.