CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes Ago
Breaking Now

അടിവെച്ച് അടിവെച്ച് കെമി മുന്നോട്ട്; നിഗല്‍ ഫരാഗിന് വെല്ലുവിളി ഉയര്‍ത്തി കണ്‍സര്‍വേറ്റീവ് നേതാവ് ജനപ്രീതിയില്‍ മുന്നേറുന്നു; ഇടത് പാര്‍ട്ടികള്‍ ഒരുമിച്ചാല്‍ മറുപക്ഷത്ത് പിടിച്ചുനില്‍ക്കാന്‍ റിഫോമും, ടോറികളും ഒന്നാകേണ്ടി വരും

ലേബര്‍ ഗവണ്‍മെന്റ് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നം.10-ലേക്ക് തിരിച്ചെത്താന്‍ ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ടി വരും

ക്രിസ്മസ് സീസണില്‍ കെമി ബാഡെനോകിനും, കണ്‍സര്‍വേറ്റീവുകള്‍ക്കും ആഹ്ലാദത്തിന് വകനല്‍കി സര്‍വ്വെ ഫലങ്ങള്‍. റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗുമായി ജനപ്രീതിയില്‍ കേവലം 3 പോയിന്റ് വ്യത്യാസത്തിലേക്ക് കെമി ബാഡെനോക് വളര്‍ച്ച കൈവരിച്ചതായാണ് കണ്ടെത്തല്‍. 

കൂടാതെ ബാഡെനോകിന്റെ പാര്‍ട്ടി ജനപ്രീതിയില്‍ 22 ശതമാനത്തിലേക്ക് എത്തിയതായി വര്‍ഷാവസാനത്തെ സര്‍വ്വെയില്‍ വ്യക്തമായി. ഒരു മാസം മുന്‍പ് 20 ശതമാനത്തിലായിരുന്നു നില്‍പ്പ്. കോമണ്‍സില്‍ ബാഡെനോക് നടത്തിയ ഇടപെടലുകളും, പുതിയ നയങ്ങളുമാണ് വോട്ടര്‍മാരുടെ ശ്രദ്ധ നേടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. റിഫോമിന്റെ ജനപ്രീതി ഈ ഘട്ടത്തില്‍ 25 ശതമാനത്തിലേക്ക് താഴ്ന്നു. 

മുന്‍ കണ്‍സര്‍വേറ്റീവ് ഡെപ്യൂട്ടി ചെയര്‍മാന്‍ ലോര്‍ഡ് ആഷ്‌ക്രോഫ്റ്റിന്റെ നേതൃത്വത്തിലണ് അനാലിസിസ് നടത്തിയത്. ഒരു മാസം മുന്‍പ് റിഫോം യുകെയ്ക്ക് ഏഴ് പോയിന്റ് ലീഡ് ഉണ്ടായിരുന്നു. ഇത് തുടരാന്‍ കഴിഞ്ഞാല്‍ ഫരാഗ് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്നുകയറുന്നതിന് അരികിലെത്തുമായിരുന്നു. എന്നാല്‍ പുതിയ ഫലങ്ങള്‍ പ്രകാരം ഭാവി പ്രധാനമന്ത്രിയാകാന്‍ ഫരാഗിന് ടോറികളുമായി ചങ്ങാത്തം കൂടേണ്ടി വരും. 

ലേബര്‍ ഇപ്പോള്‍ നാലാം സ്ഥാനത്താനുള്ളത്. സാക്ക് പൊളാന്‍സ്‌കിയുടെ ഗ്രീന്‍ മൂന്നാം സ്ഥാനത്തുണ്ട്. ലേബര്‍ ഗവണ്‍മെന്റ് പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ നം.10-ലേക്ക് തിരിച്ചെത്താന്‍ ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റുകളുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ടി വരും. 

ഈ സഖ്യം രൂപപ്പെട്ടാല്‍ 47 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിക്കുക. ഇതിന് സമാനമായി ടോറികളും, റിഫോമും ഒത്തുചേര്‍ന്നാല്‍ ഭരണസാധ്യത ഏറും. ഇതിന് സാധ്യമാകാതെ പോയാല്‍ ഇടത് പാര്‍ട്ടികള്‍ ചേര്‍ന്ന് ഭരണം പിടിച്ചേക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.