CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 36 Seconds Ago
Breaking Now

മഞ്ഞ് തിരിച്ചുവരുന്നു; ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം തണുത്ത കാലാവസ്ഥ മടങ്ങിയെത്തുന്നതായി മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മാസത്തിന്റെ അവസാനത്തോടെ സ്ഥിതി വീണ്ടും മാറിമറിയും; എന്‍എച്ച്എസിന് പിടിപ്പത് പണിയാകും!

അടുത്ത 24 മണിക്കൂറില്‍ മൂടല്‍മഞ്ഞ് യാത്രാ തടസ്സം സൃഷ്ടിച്ച് തുടങ്ങുമെന്നും മെറ്റ് ഓഫീസ്

ഗൊറെറ്റി കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമായി വരുന്നതേയുള്ളൂ. അതിന് പിന്നാലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഞ്ഞ്, തണുപ്പ് മുന്നറിയിപ്പുകള്‍. മാസത്തിന്റെ അവസാനത്തോടെ തണുപ്പന്‍ കാലാവസ്ഥ മടങ്ങിയെത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. 

കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന തണുത്ത കാറ്റാണ് വീണ്ടും രാജ്യത്തേക്ക് ഫ്രീസിംഗ് അവസ്ഥ എത്തിക്കുന്നതെന്ന് മെറ്റ് വ്യക്തമാക്കി. വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു. 

വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി. എന്നാല്‍ അടുത്ത ആഴ്ചയോടെ അറ്റ്‌ലാന്റിക് കാലാവസ്ഥാ സിസ്റ്റം യുകെയിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടം തുടങ്ങുമെന്ന് മെറ്റ് പറയുന്നു. താരതമ്യേന കടുപ്പം കുറഞ്ഞ തണുപ്പ് ആദ്യം പടര്‍ന്നുതുടങ്ങും. പിന്നാലെ മേഘങ്ങള്‍ വ്യാപിച്ച്, മഴയും, ശരാശരി താപനിലയിലേക്കും കാര്യങ്ങള്‍ താഴുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കി. 

ഇതിന് ശേഷമുള്ള ആഴ്ചയില്‍ തണുപ്പ് ശക്തമാകുകയും, പല ഭാഗത്തും മഞ്ഞ് വീണ് തുടങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറില്‍ മൂടല്‍മഞ്ഞ് യാത്രാ തടസ്സം സൃഷ്ടിച്ച് തുടങ്ങുമെന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് മഴ കൂടി പെയ്യും. ബുധനാഴ്ചയോടെ വെയില്‍സിലും, വെസ്റ്റ് കണ്‍ട്രിയിലും ശക്തമായ മഴയാണ് രേഖപ്പെടുത്തുക. 




കൂടുതല്‍വാര്‍ത്തകള്‍.