CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 59 Seconds Ago
Breaking Now

കൊലപാതക ശേഷവും മൃതദേഹത്തെ മൂന്നു തവണ പീഡിപ്പിച്ചു, കൊലപാതകം പുതിയ കാമുകിയുടെ വിവരം അറിഞ്ഞതോടെ

യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിക്കുന്നത് സിസിടിവി ദ്യശ്യത്തിലുണ്ട്

കക്കോടിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിതിരിവുമായി അന്വേഷണസംഘം. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ യുവതിയെ, കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയ ശേഷവും പ്രതി വൈശാഖന്‍ മൂന്നു തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വര്‍ക് ഷോപ്പില്‍ വന്നില്ലെങ്കില്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖന്‍ പൊലീസിനോടു പറഞ്ഞു. യുവതിയെ വശീകരിക്കാന്‍ പ്രതി ആഭിചാരക്രിയകള്‍ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുവതി പിടഞ്ഞ് മരിക്കുമ്പോഴും വൈശാഖന്‍ പീഡിപ്പിക്കുന്നത് സിസിടിവി ദ്യശ്യത്തിലുണ്ട്. കെട്ടഴിച്ച് താഴെ കിടത്തി രണ്ട് തവണ പീഡിപ്പിച്ചു. വര്‍ക് ഷോപ്പിലെ സിസിടിവിയില്‍ മൂന്ന് മണിക്കൂറിലേറെയുള്ള ദ്യശ്യങ്ങളില്‍ കൊലപാതകത്തിനു വൈശാഖന്‍ നടത്തിയ ആസൂത്രണം അടക്കമുണ്ട്. വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇതിനിടെ വശീകരണ ശ്രമത്തിന്റെ ഭാഗമായി ത്യശൂരിലും ആലപ്പുഴയിലും ആണ് വൈശാഖന്‍ ആഭിചാരക്രിയകള്‍ നടത്തിയത്. അതിനുശേഷവും പെണ്‍കുട്ടി അകല്‍ച്ച തുടര്‍ന്നതോടെയാണ് നഗ്‌നഫോട്ടോയുടെ കാര്യം പറഞ്ഞ് വര്‍ക് ഷോപ്പിലേക്കു വിളിച്ചു കൊലപ്പെടുത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറി എഴുതി മൂന്ന് മണിക്കൂറിനകമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ നീക്കം. എന്നാല്‍ കേസിന്റെ തുടക്കത്തില്‍തന്നെ ദുരൂഹത തോന്നിയ പൊലീസ് ഉടന്‍തന്നെ വര്‍ക് ഷോപ്പ് സീല്‍ ചെയ്തതിനാല്‍ അതു നടന്നില്ല. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളുമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് വൈശാഖനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു.

യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടും ആര്‍ക്കും സംശയത്തിന് ഇടനല്‍കാത്ത വിധമായിരുന്നു വൈശാഖന്റെ ഇടപെടലുകള്‍. ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാര്‍ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിയോടുള്ള വൈരാഗ്യം കൊണ്ട് യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ ചെയ്തതായിരിക്കാമെന്നായിരുന്നു നാട്ടുകാരുടെ സംശയം.

 




കൂടുതല്‍വാര്‍ത്തകള്‍.