
















ഇംഗ്ലണ്ടിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ പട്ടിക പുറത്ത്. ലങ്കാഷയര്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍ ട്രസ്റ്റുകളാണ് ഏറ്റവും താഴ്ന്ന റാങ്കിലുള്ളത്. ചില ആശുപത്രികളിലെ അത്യന്തം ഭയാനകമായ സാഹചര്യങ്ങളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
എലി ശല്യവും, കീടങ്ങളുടെ അക്രമവും, ആസ്‌ബെസ്‌റ്റോസ്, സീവേജ് ചോര്‍ച്ചയും ഉള്‍പ്പെടെ ആശുപത്രികളില്‍ നേരിടുന്നതായി ജീവനക്കാര്‍ പറയുന്നു. റോയല്‍ ബ്ലാക്ക്‌ബേണ്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍, ബേണ്‍ലി ജനറല്‍ ടീച്ചിംഗ് ഹോസ്പിറ്റല്‍ എന്നിവ നടത്തിക്കൊണ്ട് പോകുന്ന ഈസ്റ്റ് ലങ്കാഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് 'വൃത്തികേടില്‍' ഏറ്റവും മുന്നിലുള്ളത്. 
എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകളാണ് ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലും, ലൂട്ടണ്‍ & ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും നടത്തുന്ന ബെഡ്‌ഫോര്‍ഡ്ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് രണ്ടാമത്.
റിപ്പോര്‍ട്ട് പ്രകാരം വൃത്തിക്ക് ദേശീയ ശരാശരി 98.6 ശതമാനമാണ്. ഭൂരിഭാഗം ആശുപത്രികളും 90 ശതമാനത്തിന് മുകളില്‍ റേറ്റിംഗ് നേടി. ഇതിന് പുറമെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ഏറെയാണ്.