CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 3 Seconds Ago
Breaking Now

വീണ്ടും നിലപാട് തിരുത്തി സ്റ്റാര്‍മര്‍; 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി; ഗെയിമിംഗ് ആപ്പുകളില്‍ അപരിചിതരുമായി സംസാരിക്കുന്നതിനും പിടിവീഴും; 'ഓസ്‌ട്രേലിയ പ്ലസ്' നിരോധം കളിമാറ്റും

പത്തോളം പ്ലാറ്റ്‌ഫോമുകളില്‍ നിരോധനം

16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താനുള്ള പദ്ധതിയുമായി കീര്‍ സ്റ്റാര്‍മര്‍ മുന്നോട്ട്. മുന്‍പ് പലവട്ടം മാറിമാറി നിലപാട് പറഞ്ഞ ശേഷമാണ് ഇപ്പോള്‍ നിരോധനം നടപ്പിലാക്കാന്‍ നീക്കം വരുന്നത്. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കാണ് നിയന്ത്രണം വരിക. 

'ഓസ്‌ട്രേലിയ പ്ലസ്' എന്ന വിശേഷണത്തോടെയാണ് നിരോധനം വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പ്രഖ്യാപിച്ചതിന് വിരുദ്ധമായി കൗമാരക്കാര്‍ക്ക് പ്രധാനപ്പെട്ട എല്ലാ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും വിലക്ക് വരും. ഗെയിമിംഗ് ആപ്പുകളില്‍ അപരിചിതരുമായി സംസാരിക്കാനുള്ള ഓപ്ഷന്‍ നീക്കം ചെയ്യും. 

18 വയസ്സ് വരെയുള്ള മുതിര്‍ന്ന കൗമാരക്കാര്‍ അര്‍ദ്ധരാത്രിയില്‍ 'സ്‌ക്രോളിംഗ്' ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയാണ് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയത്. അവിടെ കുട്ടികള്‍ക്ക് ടിക് ടോക്, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം, റെഡിറ്റ്, ഫേസ്ബുക്ക്, എക്‌സ്, ത്രെഡ്‌സ്, സ്‌നാപ്ചാറ്റ്, ട്വിച്ച്, കിക്ക് തുടങ്ങി പത്തോളം പ്ലാറ്റ്‌ഫോമുകളില്‍ നിരോധനമുണ്ട്.

യുകെ ഗവണ്‍മെന്റും ഇത്തരം ആപ്പുകളില്‍ നിരോധനം ആവര്‍ത്തിക്കുമെന്നാണ് സൂചന. മാസങ്ങളായി നിരോധനം പ്രഖ്യാപിക്കാന്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.