CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 26 Seconds Ago
Breaking Now

എണ്ണ വില മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍; വിപണികള്‍ റെക്കോര്‍ഡ് ഉയരത്തില്‍; ഇറാനുമായി യുഎസ് സമാധാന കരാര്‍ തീരുമാനമായതോടെ ലോകം മുഴുവന്‍ ആശ്വാസം; ആണവ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ വിവരമറിയുമെന്ന് യുഎസ് മുന്നറിയിപ്പ്

കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെയ്ക്കുന്നതോടെ എണ്ണ ലോകത്തിനായി ഒഴുകുമെന്ന് ട്രംപ്

എണ്ണ ഒഴുകട്ടെയെന്ന് ട്രംപിന്റെ ആഹ്വാനം. യുഎസ്-ഇറാന്‍ സമാധാന കരാറില്‍ ആശ്വസിച്ച് ലോകം. 100 ദിവസം പിന്നിട്ട യുദ്ധത്തിന് വഴിത്തിരിവായി സമാധാന കരാറിലേക്ക് എത്തിയതോടെ ആഗോള എണ്ണ വില മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍. സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. 

യുഎസ്-ഇറാന്‍ സമാധാന കരാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ എനര്‍ജി പ്രതിസന്ധിക്ക് അവസാനം കുറയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില തിങ്കളാഴ്ച 4 ശതമാനത്തോളം താഴ്ന്ന് 83 ഡോളറിലെത്തി. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്ന പ്രതീക്ഷയാണ് ഇതിന് വഴിവെച്ചത്. ഗള്‍ഫിലെ എണ്ണ കയറ്റുമതി പുനരാരംഭിക്കാനും, ഇത് വിപണിയിലേക്ക് എത്തുകയും ചെയ്യും. ഹോള്‍സെയില്‍ ഗ്യാസ് വില യൂറോപ്പില്‍ 6% താഴ്ന്നു. 

സമാധാന നീക്കം ഊര്‍ജ്ജിതമായതോടെ വിപണികളും കരുത്താര്‍ജ്ജിച്ചു. പ്രാഥമിക കരാറില്‍ എത്തിയതിനെ നിക്ഷേപകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കരാര്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഇത്. അതേസമയം ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ഇപ്പോഴും വ്യോമാക്രമണം തുടരുകയാണ്.

കരാറില്‍ വെള്ളിയാഴ്ച ഒപ്പുവെയ്ക്കുന്നതോടെ എണ്ണ ലോകത്തിനായി ഒഴുകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കരാറിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണെങ്കിലും ഈ പ്രഖ്യാപനത്തിനായാണ് ലോകം കാത്തിരുന്നത്. ആരെല്ലാം മരിച്ചു, എന്തിനാണ് യുദ്ധം തുടങ്ങിയത്, എന്തെല്ലാമായിരുന്നു പ്രത്യാഘാതങ്ങള്‍ എന്നൊന്നും ഇപ്പോള്‍ ആരും സംസാരിക്കുന്നില്ല. കാരണം ലോകത്തിന് എണ്ണയും, ഗ്യാസും മാത്രമാണ് വേണ്ടത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.