CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 4 Seconds Ago
Breaking Now

ജോലി സ്ഥലത്ത് നഴ്‌സ്, ഓഫ് ദിവസങ്ങളില്‍ എസ്‌കോര്‍ട്ട്; കടക്കെണിയില്‍ വീണതോടെ ലൈംഗിക തൊഴിലാളിയായി 36,000 പൗണ്ട് പ്രതിവര്‍ഷ ശമ്പളമുള്ള നഴ്‌സ്; മുന്‍ ബന്ധം പൊളിഞ്ഞതോടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവും, വീട്ടുചെലവും താങ്ങാന്‍ കഴിയാതെ വന്നതോടെ രഹസ്യജീവിതം

രണ്ട് വര്‍ഷക്കാലമായി കാറ്റി നഴ്‌സായി ഫുള്‍ ടൈം ഷിഫ്റ്റുകളില്‍ കയറുകയും, രഹസ്യമായി ഓഫ് ദിവസങ്ങളില്‍ ലൈംഗിക തൊഴില്‍ ചെയ്യുകയുമാണ്

പകല്‍ ആശുപത്രിയില്‍ നഴ്‌സിന്റെ ജോലി. ഓഫ് ദിനങ്ങളില്‍ മറ്റാരും അറിയാതെ ലൈംഗിക തൊഴിലാളിയായി ജീവിക്കാന്‍ നിര്‍ബന്ധിതമായി ഒരു നഴ്‌സ്. പ്രതിവര്‍ഷം 36,000 പൗണ്ട് വാര്‍ഷിക വരുമാനം നേടുന്ന നഴ്‌സാണ് സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പെട്ടതോടെ രഹസ്യമായി 'ഫുള്‍ സര്‍വ്വീസ് എസ്‌കോര്‍ട്ടായി' ജീവിക്കാന്‍ തുടങ്ങിയത്. 

മുന്‍ ബന്ധം തകര്‍ന്നതോടെയാണ് നഴ്‌സായി ജോലി ചെയ്യുന്ന കാറ്റിയെന്ന് വിളിപ്പേരുള്ള ഇവരുടെ തലയില്‍ കടത്തിന്റെ ഭാരം മുഴുവന്‍ വന്നുവീണത്. ഇതോടെ ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ലൈംഗിക തൊഴിലിലേക്ക് ചുവടുവെയ്ക്കാന്‍ നിര്‍ബന്ധിതമായി. പത്ത് വര്‍ഷത്തിലേറെയായി നഴ്‌സായി ജോലി ചെയ്ത് വരുന്ന കാറ്റി ചാനല്‍ 4നോട് സംസാരിക്കവെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. 

കടക്കെണിയില്‍ പെട്ടവരെ പെടുത്താന്‍ വലവിരിക്കുന്ന അനധികൃത ലെന്‍ഡര്‍മാരെ കുറിച്ചുള്ള പരമ്പരയിലാണ് ഒരു നഴ്‌സ് തന്റെ അനുഭവം വെളിപ്പെടുത്തിയത്. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നത് പലരെയും കടക്കണെയിലാക്കുന്നുണ്ട്. ഇത് മുതലാക്കിയാണ് അറുക്കുന്ന പലിശ നിരക്കില്‍ ഇവര്‍ പണം നല്‍കുന്നത്. മോര്‍ട്ട്‌ഗേജും, മറ്റ് ചെലവുകളും എങ്ങനെ അടയ്ക്കുമെന്ന് ഭയപ്പെട്ട് പോയതോടെയാണ് ഭയപ്പാടിലായ താന്‍ ഒരു ഓണ്‍ലൈന്‍ ലൈംഗിക സ്ട്രീമിംഗ് കണ്ടന്റില്‍ എത്തിയതെന്ന് നഴ്‌സ് പറയുന്നു. 

സോഷ്യല്‍ മീഡിയ പരസ്യം വഴിയായിരുന്നു ഇതില്‍ എത്തിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാറിന്റെ ബില്‍ അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ഇതിനിടയ്ക്ക് ചിലര്‍ എസ്‌കോര്‍ട്ട് സേവനം നല്‍കാമോയെന്ന് ചോദിച്ചു. ആഴ്ചയില്‍ ഒന്നോ രണ്ടോ ക്ലൈന്റ്‌സിനെ കണ്ടാല്‍ മതിയെന്ന് കരുതിയാണ് തുടങ്ങിയതെങ്കിലും പിന്നീട് കൈവിട്ട് പോയെന്ന് ഇവര്‍ പറയുന്നു. 

രണ്ട് വര്‍ഷക്കാലമായി കാറ്റി നഴ്‌സായി ഫുള്‍ ടൈം ഷിഫ്റ്റുകളില്‍ കയറുകയും, രഹസ്യമായി ഓഫ് ദിവസങ്ങളില്‍ ലൈംഗിക തൊഴില്‍ ചെയ്യുകയുമാണ്. ദിവസേന രണ്ട് മുതല്‍ മൂന്ന് പേരെ വരെ ഇവര്‍ കാണുന്നു. മനസ്സില്‍ നാണക്കേട് തോന്നുണ്ടെങ്കിലും കടക്കാരില്‍ നിന്നും പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളില്ലെന്ന് ഈ നഴ്‌സ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.