CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes 8 Seconds Ago
Breaking Now

വീട് വാങ്ങല്‍ താങ്ങാന്‍ കഴിയാതെ ജനം! യുകെ ഭവനവില ജൂലൈയില്‍ 'ഫ്‌ളാറ്റായി'; ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥയും എരിതീയിലെ എണ്ണയാകുന്നു

ജൂലൈയിലെ ശരാശരി പ്രോപ്പര്‍ട്ടി വില 299,253 പൗണ്ടാണ്

യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത് ഭവനവിപണയില്‍ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ഒഴുക്കിന് തടസ്സമായി മാറിയിരുന്നു. ഇത് പ്രതിഫലിക്കുന്ന തരത്തില്‍ ജൂലൈയിലെ ഭവനവിലകള്‍ ഏതാണ്ട് സ്തംഭനാവസ്ഥയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകളും, മിഡില്‍ ഈസ്റ്റിലെ അനിശ്ചിതാവസ്ഥയും ചേര്‍ന്ന് ഉപഭോക്താക്കളെ വരിഞ്ഞുമുറുക്കുകയാണെന്ന് ലെന്‍ഡര്‍ ലോയ്ഡ്‌സിന്റെ റിപ്പോര്‍ട്ട്. 

ജൂലൈയിലെ ശരാശരി പ്രോപ്പര്‍ട്ടി വില 299,253 പൗണ്ടാണ്. ജൂണ്‍ മാസത്തിലെ വിലയില്‍ നിന്നും 143 പൗണ്ടിന്റെ കുറവാണ് ഈ കണക്കിലുള്ളതെന്ന് ബാങ്കിന്റെ പ്രതിമാസ ഇന്‍ഡക്‌സ് കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് കേവലം 0.1% മാത്രമാണ് വില ഉയര്‍ന്നിട്ടുള്ളത്. 2023 നവംബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വാര്‍ഷിക വളര്‍ച്ചയാണ് ഇതെന്ന് ലോയ്ഡ്‌സ് ചൂണ്ടിക്കാണിച്ചു. 

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യങ്ങള്‍ താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോയ്ഡ്‌സ് വ്യക്തമാക്കുന്നു. യുദ്ധാന്തരീക്ഷം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതാണ് പ്രധാന വിഷയമായി മാറിയത്. ഇറാനിലെ യുദ്ധം രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ത്തുമെന്ന ആശങ്ക സംജാതമാക്കിയിരുന്നു. ഈ വര്‍ഷം പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കൊണ്ടെത്തിക്കുമെന്നും ആശങ്കയുണ്ട്. 

വെള്ളിയാഴ്ച വരെ ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 5.63 ശതമാനത്തിലാണെന്ന് മണിഫാക്ട്‌സ് പറയുന്നു. അഞ്ച് വര്‍ഷത്തേത് 5.67 ശതമാനത്തിലുമാണ്. വര്‍ഷത്തിന്റെ ആരംഭത്തില്‍ ഇത് രണ്ടും 5 ശതമാനത്തില്‍ താഴെയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.