CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 15 Minutes 44 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് റേറ്റ് കുറച്ച് നേഷന്‍വൈഡ്; ഈ വര്‍ഷം റീമോര്‍ട്ട്‌ഗേജ് ഷോക്ക് നേരിടേണ്ടത് 1.8 മില്ല്യണ്‍ ഭവനഉടമകള്‍ക്ക്; ഭവനഉടമകള്‍ക്ക് ആശ്വാസമേകാന്‍ മറ്റ് ലെന്‍ഡര്‍മാര്‍ ഈ വഴി പിന്തുടരുമോ?

അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു

ആഴ്ചകളോളം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം രാജ്യത്ത് ആദ്യമായി നിരക്ക് കുറയ്ക്കുന്ന പ്രധാന ലെന്‍ഡറായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി. യുദ്ധവും, പണപ്പെരുപ്പ ഭീതിയും വര്‍ദ്ധിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലെന്‍ഡര്‍മാര്‍ ഏതാനും ആഴ്ചയായി നിരക്ക് ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു. 

ഇതിനൊരു ഇടവേള നല്‍കിക്കൊണ്ടാണ് നേഷന്‍വൈഡ് തങ്ങളുടെ റേറ്റ് കുറച്ചിരിക്കുന്നത്. ഫസ്റ്റ് ടൈം ബയര്‍, ഹോം മൂവര്‍, റീമോര്‍ട്ട്‌ഗേജ് തുടങ്ങിയ എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ഫിക്‌സഡ് റേറ്റ് 4.52 ശതമാനമാണ്. നേരത്തെ 35 പോയിന്റ് കൂട്ടിയ ശേഷം ഇപ്പോള്‍ 19 പോയിന്റ് കുറയ്ക്കാനാണ് നേഷന്‍വൈഡ് തയ്യാറായിരിക്കുന്നത്. 

ഈ വര്‍ഷം 1.8 മില്ല്യണ്‍ ഭവനഉടമകള്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഇരിക്കവെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അഞ്ച് വര്‍ഷം മുന്‍പ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ചില ഡീലുകള്‍ 1 ശതമാനത്തില്‍ താഴെ പോലും ലഭിച്ചിരുന്നു. എന്നാല്‍ നിലവിലെ നിരക്കുകള്‍ അതില്‍ നിന്നെല്ലാം വളരെ ഉയര്‍ന്ന നിലയിലാണ്. 

റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോഴാണ് ഇതിന്റെ ഷോക്ക് ഭവനഉടമകള്‍ നേരിടേണ്ടത്. പ്രതിമാസ തിരിച്ചടവുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നതിനിടയില്‍ റേറ്റ് അല്‍പ്പം കുറഞ്ഞ് കിട്ടുന്നതിന്റെ ആശ്വാസം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.  




കൂടുതല്‍വാര്‍ത്തകള്‍.