CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 26 Seconds Ago
Breaking Now

യുകെയിലെ ഫൊര്‍കോര്‍ട്ടുകളില്‍ ഇന്ധന മോഷണം വ്യാപകം; ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ദിവസേന മോഷ്ടിക്കുന്നത് 200,000 പൗണ്ടിന്റെ ഇന്ധനം; വില കയറുന്നതിനെ മറികടക്കാന്‍ എളുപ്പവഴി തേടുന്നവര്‍

ആദ്യമായി ഈ ഉദ്യമത്തിന് ഇറങ്ങുന്നവരുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ദ്ധനവുണ്ട്

ഇറാനിലെ യുദ്ധം ഇന്ധന പ്രതിസന്ധിയിലേക്ക് നയിച്ച ശേഷം യുകെ ഫൊര്‍കോര്‍ട്ടുകളില്‍ ഇന്ധന മോഷണം വര്‍ദ്ധിക്കുന്നു. ഓരോ ദിവസവും ശരാശരി 200,000 പൗണ്ട് മൂല്യമുള്ള ഇന്ധനമാണ് ഡ്രൈവര്‍മാര്‍ മോഷ്ടിക്കുന്നതെന്നാണ് കണ്ടെത്തല്‍. 

ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചത് മുതലുള്ള അഞ്ച് മാസങ്ങളില്‍ പണം നല്‍കാതെ ഇന്ധനം എടുത്ത് കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 20% വര്‍ദ്ധന രേഖപ്പെടുത്തിയതായി ഫൊര്‍കോര്‍ട്ട് ഐ പറഞ്ഞു. ഇതിന് മുന്‍പുള്ള അഞ്ച് മാസത്തെ അപേക്ഷിച്ചാണ് മോഷണത്തില്‍ ഈ കുതിപ്പ്. 

യുദ്ധം മൂലം ഇന്ധനവില വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മോഷ്ടിക്കുന്ന ഇന്ധനത്തിന്റെ മൂല്യം പരിശോധിച്ചാല്‍ 48 ശതമാനമാണ് വര്‍ദ്ധന. യുകെ 8359 ഫൊര്‍കോര്‍ട്ടുകളിലായി 194,000 പൗണ്ടിന്റെ മൂല്യമുള്ള ഇന്ധനമാണ് ഈ വിധം മോഷ്ടിക്കുന്നത്. 

ആദ്യമായി ഈ ഉദ്യമത്തിന് ഇറങ്ങുന്നവരുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ദ്ധനവുണ്ട്. പതിവായി മോഷണം ആവര്‍ത്തിക്കുന്നവരുടെ എണ്ണം 20 ശതമാനവും ഉയര്‍ന്നു. പണം നല്‍കാതെ മുങ്ങല്‍, പണം കൊടുക്കാന്‍ യാതൊരു ശ്രമവും നടത്താതിരിക്കല്‍, ഇന്ധനം നിറച്ച ശേഷം കൈയില്‍ പണമില്ലെന്ന് പറയുക എന്നിവയാണ് മോഷണങ്ങളായി കണക്കാക്കുന്നത്. ബ്രിട്ടനിലെ പമ്പുകളില്‍ പെട്രോള്‍ വില ലിറ്ററിന് 160 പെന്‍സാണ് വെള്ളിയാഴ്ച വര്‍ദ്ധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.