CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 48 Seconds Ago
Breaking Now

എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് അടിക്കും; കൊവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍ ഇക്കുറി ലഭിക്കുമെന്ന് പ്രവചനം; ഇത്തവണ പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് 'വ്യാഴാഴ്ച' സന്തോഷവാര്‍ത്ത

മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍

എ-ലെവല്‍ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരുപക്ഷെ സ്വപ്‌നം പോലും കാണാത്ത ഗ്രേഡുകള്‍ ലഭിക്കാന്‍ ഇത്തവണ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് കാലത്തിന് പുറത്ത് ഏറ്റവും ഉയര്‍ന്ന ഗ്രേഡുകളുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ എ-ലെവല്‍ ഫലങ്ങള്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രവചനം. 

ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ നിരീക്ഷണത്തിലാണ് പത്തില്‍ മൂന്ന് എന്‍ട്രികള്‍ക്കും ചുരുങ്ങിയത് ഒരു എ'യെങ്കിലും ലഭിക്കുമെന്നും, പത്തിലൊന്ന് പേര്‍ക്ക് എ* ലഭിക്കുമെന്നും വ്യക്തമായത്. അതേസമയം ടോപ്പ് ഗ്രേഡുകളില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ ലീഡ് ഉയര്‍ത്തുമെന്നും പ്രവചനം കൂട്ടിച്ചേര്‍ക്കുന്നു. 

ഈ വരുന്ന വ്യാഴാഴ്ചയാണ് ബ്രിട്ടന്റെ എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതനുസരിച്ചാകും യൂണിവേഴ്‌സിറ്റിയില്‍ സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം വരുക. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്. 

അതേസമയം മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. മറിച്ച് മാത്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നത്. ഇതാണ് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എ, എ* എന്നിവ ലഭിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.