CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 49 Seconds Ago
Breaking Now

ഇത് ഗീതുവിന്റെ ടോക്‌സിക്കോ, യാഷിന്റെ ടോക്‌സിക്കോ; അച്ഛനും, മകനും തമ്മിലുള്ള പോരാട്ടം സ്‌ക്രീനില്‍ അങ്കമൊരുക്കും

മാസ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ച് നില്‍ക്കുകയാണ് കന്നഡ നടന്‍ യാഷ്. കോടികള്‍ വാരുന്ന മാസ് സിനിമകള്‍ ഒരുക്കുന്ന യാഷിനെ നായകനാക്കി മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സിനിമയൊരുക്കുമ്പോള്‍ സ്ത്രീവിരുദ്ധത ആവശ്യത്തിന് കുത്തിനിറച്ചെന്ന വിമര്‍ശനം ശക്തമായിരുന്നു. 

ടോക്‌സിക്ക് ആഗസ്റ്റില്‍ റീലീസ് ചെയ്യാന്‍ ഇരിക്കവെ ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നല്‍കുകയാണ് സംവിധായിക ട്രെയിലറിലൂടെ. സ്ത്രീ അനുകൂല നിലപാടുകള്‍ പറഞ്ഞിരുന്ന ഗീതു സ്ത്രീ ശരീരം പരമാവധി ഉപയോഗിച്ചാണ് മുന്‍ ടീസറുകള്‍ പുറത്തുവിട്ട് വിവാദങ്ങളില്‍ ഇടംപിടിച്ചത്. 

ഇപ്പോള്‍ തന്റെ നായികമാരുടെ കൂടി ശക്തി പ്രകടമാക്കിയ ടീസര്‍ ഇതിന് മറുപടിയാകുമെന്ന കണക്കുകൂട്ടലിലാണ് അണിയറക്കാര്‍. എന്തായാലും യാഷിന്റെ മറ്റൊരു ഇന്റര്‍നാഷണല്‍ മാസ് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.