CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 40 Seconds Ago
Breaking Now

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കൂടുതല്‍ നിബന്ധനകള്‍ മുന്നോട്ട് വെച്ച് ഇറാന്‍; കരാര്‍ ഇനിയും അകലെ! യുഎസ് പെരുമാറ്റം 'ശരിയാക്കണമെന്ന്' ടെഹ്‌റാന്‍; യുഎഇ കപ്പലിന് നേര്‍ക്ക് ഇറാന്‍ മിസൈല്‍

വിഷയത്തില്‍ യുഎസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ വന്നിട്ടില്ല

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ഇറാന്‍. തങ്ങളുടെ കപ്പലിന് നേരെ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയെന്ന് യുഎഇ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കടലിടുക്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ ആവശ്യങ്ങള്‍ അവതരിപ്പിച്ചത്.

ഇതോടെ യുഎസുമായി കരാറിലെത്തുന്നത് ഇനിയും നീളുമെന്ന് ഉറപ്പായി. അമേരിക്ക അവരുടെ 'പെരുമാറ്റം' ശരിയാക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നാണ് സുപ്രീം നാഷണല്‍ സെക്യൂപിറ്റി കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കമ്മാന്‍ഡര്‍ മുഹമ്മദ് ബാഗര്‍ സോള്‍ഗാദറാണ് ഈ പ്രസ്താവന പുറത്തുവിട്ടത്. 

യുഎസ് ഇനിയൊരിക്കലും ഇറാനെ ഭീഷണിപ്പെടുത്തരുത്. കൂടാതെ ഇറാനുമായും, തങ്ങളുടെ സഖ്യകക്ഷികളുമായുമുള്ള എല്ലാ യുദ്ധവും അവസാനിപ്പിക്കണമെന്നുമാണ് പുതിയ നിലപാട്. കൂടാതെ ഇറാന്‍ പോര്‍ട്ടുകളിലെ നേവല്‍ തടസ്സങ്ങള്‍ യുഎസ് നീക്കണമെന്നും, അതിന്റെ പ്രദേശത്ത് നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യത്തില്‍ പറയുന്നു.

കൂടാതെ യുദ്ധത്തില്‍ ഉണ്ടായ നഷ്ടത്തിന് ഇറാന് നഷ്ടപരിഹാരം വേണമെന്നും, ഉപരോധങ്ങള്‍ നീക്കുകയും, മരവിപ്പിച്ച സ്വത്തുകള്‍ ഒരു നിബന്ധനയുമില്ലാതെ റീലീസ് ചെയ്യണമെന്നുമാണ് ഇറാന്റെ പുതിയ ആവശ്യങ്ങള്‍. വിഷയത്തില്‍ യുഎസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ വന്നിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.