CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 2 Seconds Ago
Breaking Now

കൊലയാളി നഴ്‌സിന്റെ 'കാമുകന്‍' മരിച്ചു? ലൂസി ലെറ്റ്ബിയുടെ കാമുകനെന്ന് കോടതി വിചാരണയില്‍ വിശേഷിപ്പിച്ചത് വിവാഹിതനായ ഡോക്ടറെ! കുഞ്ഞുങ്ങളെ അക്രമിച്ചത് ഡോക്ടറുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍

ഏറെ സ്‌നേഹിച്ചിരുന്ന ഡോക്ടറുടെ സാമീപ്യത്തിനായി നഴ്‌സ് കുട്ടികളെ അക്രമിച്ച് പ്രതിസന്ധി ഘട്ടങ്ങള്‍ സൃഷ്ടിച്ചെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചത്.

കൊലയാളിയായി മുദ്രകുത്തപ്പെട്ട മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ 'കാമുകനായി' കോടതി വിചാരണയില്‍ ആരോപിക്കപ്പെട്ട ഡോക്ടര്‍ മരിച്ചു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം നേരിടുന്ന മുന്‍ നഴ്‌സുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ഡോക്ടറാണ് മരിച്ചത്. വിചാരണയ്ക്കിടെ കോടതിയിലെത്തി ഇദ്ദേഹം മൊഴിയും നല്‍കിയിരുന്നു. 

2016-ലാണ് വിവാഹിതനായ ഡോക്ടര്‍ 36-കാരിയായ ലെറ്റ്ബിക്കൊപ്പം ജോലി ചെയ്തത്. ഇതിന് ശേഷം രണ്ട് വര്‍ഷത്തിന് ഇപ്പുറമാണ് ലെറ്റ്ബി ആദ്യമായി അറസ്റ്റിലാകുന്നത്. തന്റെ പ്രിയപ്പെട്ട സുഹൃത്തും, പ്രണയവുമാണ് ഡോക്ടറെന്നാണ് നഴ്‌സ് വീട്ടില്‍ സൂക്ഷിച്ച കുറിപ്പുകളില്‍ എഴുതിയിരുന്നത്. 

2016-ല്‍ ഫേസ്ബുക്കിലൂടെ മൂന്ന് മാസം കൊണ്ട് 1300-ലേറെ സന്ദേശങ്ങളും ഇരുവരും കൈമാറിയിരുന്നു. 50-കളില്‍ പ്രായമുണ്ടായിരുന്ന ഡോക്ടര്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് ജോലി മാറി പോകുകയായിരുന്നു. മരണത്തിന് മുന്‍പ് ഡോക്ടര്‍ അസുഖബാധിതനായിരുന്നുവെന്നാണ് വിവരം. 

ലെറ്റ്ബിയുടെ കേസില്‍ പേര് വന്നതോടെ കുടുംബത്തെ സംരക്ഷിക്കാനായി പേരുവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്ന് ഡോക്ടര്‍ അപേക്ഷിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ച് ഉത്തരവിറക്കി. ലെറ്റ്ബി ഏറെ സ്‌നേഹിച്ചിരുന്ന ഡോക്ടറുടെ സാമീപ്യത്തിനായി നഴ്‌സ് കുട്ടികളെ അക്രമിച്ച് പ്രതിസന്ധി ഘട്ടങ്ങള്‍ സൃഷ്ടിച്ചെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.