CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 27 Minutes Ago
Breaking Now

വീഡിയോ കോള്‍ വിളിച്ച ശേഷം യുവതി ജീവനൊടുക്കി ; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു

ഗ്യാസ് ഏജന്‍സി ഉടമ തയ്യില്‍ വീട്ടില്‍ കെ ചന്ദ്രന്റെയും റീനയുടേയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു.

പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകരയിലെ പി അനുശ്രീയാണ് (25) താമസ സ്ഥലത്ത് ജീവനൊടുക്കിയത്. വീഡിയോ കോള്‍ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇതിന് പിന്നാലെയാണ് പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) ആത്മഹത്യ ചെയ്തത്. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബര്‍ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്.

ഗ്യാസ് ഏജന്‍സി ഉടമ തയ്യില്‍ വീട്ടില്‍ കെ ചന്ദ്രന്റെയും റീനയുടേയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി പി ശ്രീലക്ഷ്മി. 

എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് അമല്‍ ആത്മഹത്യ ചെയ്തത്. അമലിന്റെ ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.