CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 19 Seconds Ago
Breaking Now

യുവതിയുടെ മരണം ; ഭര്‍തൃ കുടുംബത്തിനെതിരെ പരാതിയുമായി കുടുംബം

ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം ജിംഷാദ് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ലെന്നും, ഇതിന്റെ പേരില്‍ വീട്ടിലുണ്ടായ വഴക്കുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

അലനല്ലൂര്‍ സ്വദേശിനി സഹദിയ നസ്‌റിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇക്കഴിഞ്ഞ മാസം ഏട്ടിനാണ് ഭര്‍ത്താവ് ജിംഷാദിന്റെ എടത്തനാട്ടുകരയിലെ വാടകവീട്ടില്‍ വെച്ച് സഹദിയ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷം മുമ്പായിരുന്നു സഹദിയയുടെയും ജിംഷാദിന്റെയും വിവാഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം ജിംഷാദ് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ലെന്നും, ഇതിന്റെ പേരില്‍ വീട്ടിലുണ്ടായ വഴക്കുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

എന്നാല്‍ ഈ പ്രാഥമിക നിഗമനം സഹദിയയുടെ കുടുംബം പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിരന്തരം പണം ആവശ്യപ്പെട്ട് സഹദിയയെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും, ഈ പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.