CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 47 Seconds Ago
Breaking Now

'എന്നെക്കാള്‍ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തില്‍ നിന്ന് രക്ഷപ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' ശ്രീകുമാരന്‍ തമ്പി

ഒരു പക്ഷെ തന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കുമെന്നും പകരം തന്നെ 'ഒരു മഹാകവി' എന്ന ലേബലില്‍ ഒതുക്കിയെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രീകുമാരന്‍തമ്പി പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കാനായി 'കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാര്‍ലമെന്റില്‍ പാടി അഭിമാനപുളകിനാകുന്നതിനിടയില്‍ പാട്ട് എഴുതിയ തന്റെ പേര് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരാമര്‍ശിച്ചില്ലെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.

ഒരു പക്ഷെ തന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കുമെന്നും പകരം തന്നെ 'ഒരു മഹാകവി' എന്ന ലേബലില്‍ ഒതുക്കിയെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ശ്രീകുമാരന്‍തമ്പി പറഞ്ഞു.

പാട്ട് പാടുന്നതിനു മുന്‍പ് വയലാര്‍, ദേവരാജന്‍ എന്നീ പേരുകള്‍ പറഞ്ഞതില്‍ നിന്ന് ഈ ഗാനവും വയലാര്‍ എഴുതിയത് എന്ന് ജനങ്ങള്‍ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയന്‍ വിചാരിച്ചുകാണുമെന്നും ശ്രീകുമാരന്‍ തമ്പി തന്റെ പോസ്റ്റില്‍ കുറിച്ചു.

ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തില്‍ പറയാതിരിക്കാന്‍ സുരേഷ് ഗോപിക്ക് കാരണങ്ങള്‍ ഉണ്ട്. 'യുവജനോത്സവം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അതുവരെ ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാന്‍ പ്രധാന വില്ലനാക്കി. ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാനാണ് പറഞ്ഞത്. 'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററില്‍ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണില്‍ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എണ്‍പത്താറാം വയസ്സിലും എന്റെ ഓര്‍മ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാള്‍ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തില്‍ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്നും ശ്രീകുമാരന്‍തമ്പി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'ബന്ധുവാര് ശത്രുവാര്..ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ ...' എന്ന സ്വന്തം വരികള്‍ കുറിച്ചു കൊണ്ട് തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരന്‍തമ്പി അദ്ദേഹത്തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.