CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes 8 Seconds Ago
Breaking Now

നിങ്ങളുടെ തോക്കുകള്‍ തികയാതെ വരും മിനിസ്റ്റര്‍ ; അര്‍ജുനെ പിന്തുണച്ച് അകാശ് തില്ലങ്കരി

നിയമം ഏവര്‍ക്കും സമമാണ്..അതില്‍ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും പൊലീസ് ഉദ്യോഗസ്ഥരേയും വെല്ലുവിളിച്ച് ഒളിവില്‍ തുടരുന്ന അര്‍ജുന്‍ ആയങ്കിക്ക് സോഷ്യല്‍മീഡിയയില്‍ പിന്തുണ പ്രഖ്യാപിച്ച് ആകാശ് തില്ലങ്കരി. പൊലീസ് അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

പോസ്റ്റിങ്ങനെ

ആദ്യമേ വ്യക്തമാക്കട്ടെ-ആര്‍ജ്ജുന്‍ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്...

ഒരു കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവന്‍ അങ്ങനെ പ്രതികരിച്ചത്...

ഒരു ജനാധിപത്യ സമൂഹത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാന്‍ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമര്‍ശ്ശിക്കുമ്പോള്‍ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാന്‍ നിസ്സാരവല്‍ക്കരിക്കുന്നില്ല...അതില്‍ അവനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..

പക്ഷേ...

ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരില്‍ ഒരു പൗരനെ 'വെടിവെച്ചുകൊല്ലാന്‍' ഉത്തരവിടാന്‍ ഇത് സംഘപരിവാര്‍ ബുള്‍ഡോസര്‍ ഭരണമുള്ള UPയോ ബീഹാറോ അല്ല...

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ സംഘപരിവാര്‍ അജണ്ഡ നടപ്പാക്കാന്‍ ശ്രമിക്കുകയാണോ?

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാന്‍ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്...ഭരണകൂട ഭീകരതയ്ക്കും സംഘി മോഡല്‍ അടിച്ചമര്‍ത്തലുകള്‍ക്കും മുന്നില്‍ തലകുനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല...

നിയമപരമായ തെറ്റുകള്‍ക്ക് നിയമപരമായ ശിക്ഷ നല്‍കട്ടെ...

അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിന്‍മുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍,

ആ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുത്തുതോല്‍പ്പിക്കാന്‍ ഞങ്ങളും മുന്നില്‍ തന്നെയുണ്ടാകും..

ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..

തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റില്‍പ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീര്‍പ്പില്ല..

നിയമം ഏവര്‍ക്കും സമമാണ്..അതില്‍ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..

വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റര്‍ മിനിസ്റ്റര്‍... 

 




കൂടുതല്‍വാര്‍ത്തകള്‍.