CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 57 Seconds Ago
Breaking Now

യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന് യാത്രാമൊഴിയേകാന്‍ മലയാളി സമൂഹം ; പൊതുദര്‍ശനം ഓഗസ്ത് 15ന്

രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പൊതു ദര്‍ശനം.

അപ്രതീക്ഷിതമായി വിടപറഞ്ഞ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ലെസ്ലി കെ ജോണിന് (39) വിടയേകാന്‍ ഒരുങ്ങി യുകെ മലയാളി സമൂഹം. ഓഗസ്ത് 3ന് യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ലെസ്ലിയ്ക്ക് ഓഗസ്ത് 15ന് ഹേമല്‍ ഹെംപ്‌സ്റ്റെഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിട നല്‍കും

രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പൊതു ദര്‍ശനം.

പള്ളി നവീകരണ പ്രവര്‍ത്തനങ്ങളിലായതിനാല്‍ പൊതുദര്‍ശനത്തിനെത്തുന്നവര്‍ ലഭ്യമായ സ്ട്രീറ്റ് പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണം. 

ജോലിക്കിടെയാണ് ലെസ്ലിക്ക് ഹൃദയാഘാതമുണ്ടായത്. 39ാം വയസിലെ അപ്രതീക്ഷിത വിയോഗത്തില്‍ വിശ്വസിക്കാനാകാത്ത അവസ്ഥലയിലാണ് ഭാര്യ സുനിഷയും കുടുംബവും സുഹൃത്തുക്കളുമെല്ലാം.

ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ കുടുംബാംഗമായ ലെസ്ലി കുടുംബത്തോടൊപ്പം യുകെയിലാണ് താമസം. വെംബ്ലിയില്‍ താമസിച്ചിരുന്ന അദ്ദേഹം കെല്ലി കമ്യൂണിക്കേഷന്‍സിലെ പ്രൊക്യുര്‍മെന്റ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.കോശി-ഹില്‍ഡാ കോശി ദമ്പതികളുടെ മകനാണ്. യുകെയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ലെസ്ലിയുടെ ഭൗതിക ശരീരം കേരളത്തിലേക്ക് കൊണ്ടുപോകും. ജന്മനാടായ പത്തനംതിട്ട ചന്ദനപ്പള്ളിയില്‍വച്ചായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കുടുംബത്തിന്റെ ഇടവകയായ ചന്ദനപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കുന്ന സംസ്‌കാര തിയതി പിന്നീട് അറിയിക്കും.




കൂടുതല്‍വാര്‍ത്തകള്‍.