CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 30 Seconds Ago
Breaking Now

അപൂര്‍വ രോഗത്തോട് പൊരുതുന്ന മലയാളി യുവതി യുകെയില്‍ സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു

ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.

ജീവന് ഭീഷണിയാകുന്ന രക്ത സംബന്ധമായ അപൂര്‍വ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിന്‍ (30) ആണ് അനുയോജ്യമായ ദാതാവിനെ കാത്തിരിക്കുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.

2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും സെര്‍ബിയയിലുമായി നടത്തിയ അവധിക്കാല യാത്രക്കിടെ ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛര്‍ദ്ദി ,പേശി വേദന, ക്ഷീണം, വയറിളക്കം എന്നിവയാല്‍ റഫിയ ഏറെ പ്രയാസപ്പെട്ടു.ആദ്യം ഭക്ഷ്യവിഷബാധയുടെ അനന്തര ഫലമെന്നാണ് കരുതി ഡോക്ടറെ സമീപിച്ചതെങ്കിലും ആശുപത്രിയില്‍ പോകേണ്ടതില്ലന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് നടത്തിയ രക്ത പരിശോധനയിലാണ് രോഗ കാരണം വ്യക്തമായത്. പിറ്റേദിവസം രാവിലെ ഉടന്‍് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയും അവിടെവച്ച് അടിയന്തരമായി രക്തം മാറ്റിവെക്കല്‍ നടത്തുകയുമായിരുന്നു.

പുതിയ രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. ഭക്ഷ്യവിഷബാധ ബാധിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവന് ഭീഷണിയായ ഈ അവസ്ഥ തിരിച്ചറിയില്ലായിരുന്നുവെന്ന് റഫിയ പറയുന്നു. നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ രക്തം മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ് റഫിയ.

നിലവില്‍ രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്താനും ആളുകളെ സ്റ്റം സെല്‍ രജിസ്‌ട്രേഷനിലേക്ക് സ്വാഗതം ചെയ്യാനും അഴര്‍ മുന്നിലുണ്ട്.

യുകെയില്‍ അര്‍ഹരായ ജനസംഖ്യയുടെ 7 ശതമാനം പേര്‍ മാത്രമാണ് സ്റ്റെം സെല്‍ രജിസ്റ്ററില്‍ പേരു ചേര്‍ത്തിട്ടുള്ളത്. ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ള റഫിയയെ പോലുള്ളവര്‍ക്ക് അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക വെല്ലുവിളിയാണ്. 

റഫിയയേയും സമാന ബുദ്ധിമുട്ടിലുള്ളവരേയും സഹായിക്കാന്‍ മലപ്പുറം മഞ്ചേരിയില്‍ സ്റ്റെം സെല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 15ന് മഞ്ചേരി യതിംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. കുടുംബത്തിനൊപ്പം നാടും റഫിയയെ രക്ഷിക്കാന്‍ കൈകോര്‍ക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.