
















യുകെയിലെ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിതയായ ഏയ്ഞ്ചല്‍ ജമീമ പോള്‍ നിയമിതമായി. സഭാ ശൂശ്രൂഷാ രെഗത്ത് വനിതകളുടെ നേതൃത്വത്തിന് കൂടുതല്‍ പ്രോത്സാഹനമാകുന്ന ഈ നിയമനം മലയാളി ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വചന ശുശ്രൂഷയിലും അത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി മുതല്‍ ലീഡ്‌സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ എന്ന നിലയില്‍ സഭയുടെ വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഈ നിയമനം യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിനും സഭാ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്കും പ്രചോദനമേകുന്നതാണെന്ന് സഭാ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.
ലീഡ്‌സ് റിവൈവല്‍ ചര്‍ച്ച് യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനായി ആത്മീയ ശുശ്രൂഷകള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം സഭയുടെ നേതൃത്വത്തില്‍ റവ പോള്‍ യാനി ജയരാജ് പ്രവര്‍ത്തിച്ചുവരുന്നു.