CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 38 Minutes 32 Seconds Ago
Breaking Now

എല്‍മയുടെ ഓണാഘോഷം സെപ്തംബര്‍ 19ന് ; ബിനു അടിമാലിയും തങ്കച്ചന്‍ വിതുരയും അണിനിരക്കുന്ന സ്റ്റേജ് ഷോ

ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

യുകെയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എല്‍മയുടെ 18-ാമത് ഓണാഘോഷം ''ഓണം പൊന്നോണം'' എന്ന പേരില്‍ സെപ്റ്റംബര്‍ 19ന് വിപുലമായ പരിപാടികളോടെ നടക്കും.

ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 19, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് വടംവലി ഉള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളും കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന വിഭവസമൃദ്ധമായ കേരളീയ ഓണസദ്യ ആഘോഷത്തിന് കേരളത്തിന്റെ തനിമ പകരും. സദ്യയ്ക്ക് ശേഷം അരങ്ങേറുന്ന ആവേശകരമായ ചെണ്ടമേളവും ആഘോഷത്തിന് മാറ്റുകൂട്ടും.

തുടര്‍ന്ന് ''ഓണം പൊന്നോണം'' എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക സ്റ്റേജ് ഷോ അരങ്ങേറും. പ്രശസ്ത സിനിമാതാരങ്ങളും ഹാസ്യകലാകാരന്മാരുമായ ബിനു അടിമാലിയും തങ്കച്ചന്‍ വിതുരയും അണിനിരക്കുന്ന ഹാസ്യ പരിപാടിയാണ് സ്റ്റേജ് ഷോയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം സിനിമാറ്റിക് ഡാന്‍സും എല്‍മയിലെ പ്രതിഭാധനരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികളും വേദിയിലെത്തും.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് ശേഷം ഡിജെയുടെ അകമ്പടിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കുടുംബസമേതം പങ്കെടുത്ത് ആസ്വദിക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നതെന്ന് എല്‍മ ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.