CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 29 Seconds Ago
Breaking Now

15-കാരന്‍ വിദ്യാര്‍ത്ഥിയുമായി 30 തവണ ലൈംഗിക ബന്ധം; രണ്ടാമതൊരു കൗമാരക്കാരന് ചുംബനം; 80-കളില്‍ നടന്ന പീഡനങ്ങളില്‍ 65-ാം വയസ്സില്‍ 'കണക്ക് പറയേണ്ട' ഗതികേടില്‍ മുന്‍ അധ്യാപിക

ആണ്‍കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നി സ്‌കൂളില്‍ അറിയിക്കുമ്പോഴേക്കും അധ്യാപിക സ്‌കൂള്‍ ഉപേക്ഷിച്ചിരുന്നു

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും, മറ്റൊരു കൗമാരക്കാരനെ ചുംബിച്ചതിനും അധ്യാപിക കുറ്റക്കാരിയാണെന്ന് കോടതി. 1980-കളില്‍ 14, 15 വയസ്സുകാരായ വിദ്യാര്‍ത്ഥികളോട് കാണിച്ച പ്രവൃത്തികള്‍ക്കാണ് 65-ാം വയസ്സില്‍ അധ്യാപിക സാലി ആനി ബോവെന്‍ അകത്താകാന്‍ പോകുന്നത്. 

നോര്‍ത്ത് ലണ്ടനിലെ ക്രൈസ്റ്റ് കോളജില്‍ പഠിപ്പിക്കുമ്പോഴായിരുന്നു സംഭവങ്ങള്‍. അന്ന് 25 വയസ്സുകാരിയായ അധ്യാപിക വിദ്യാര്‍ത്ഥികളുമായി അടുത്ത് ഇടപഴകുകയും, രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

സ്‌കൂള്‍ പരിസരത്ത് അധ്യാപിക സ്തനങ്ങള്‍ പുറത്ത് കാണിച്ച് നടക്കുന്നത് പതിവായിരുന്നുവെന്ന് കോടതി വിചാരണയില്‍ വെളിപ്പെടുത്തലുണ്ടായി. കൂടാതെ താന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട നീലച്ചിത്ര നായികയെ പോലെയാണെന്ന് ബോവെന്‍ പറഞ്ഞിരുന്നുവെന്നും മുന്‍ വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 

1980-കളില്‍ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ ബോവെന്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കെമിസ്ട്രി അധ്യാപികയായാണ് ഇവര്‍ സ്‌കൂളില്‍ എത്തുന്നത്. തന്നെ അധ്യാപികയെ പോലെയല്ലാതെ ഒരു സുഹൃത്തായി കണ്ട് പെരുമാറാനാണ് ബോവെന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചിരുന്നത്. 

ആണ്‍കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നി സ്‌കൂളില്‍ അറിയിക്കുമ്പോഴേക്കും അധ്യാപിക സ്‌കൂള്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് ഈ വിദ്യാര്‍ത്ഥി തന്റെ പങ്കാളിയോട് ഇതേക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.