CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 18 Seconds Ago
Breaking Now

പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍; ആഗസ്റ്റ് ബാങ്ക് ഹോളിഡേയില്‍ റെക്കോര്‍ഡ് 20 മില്ല്യണ്‍ ഡ്രൈവര്‍മാര്‍ റോഡിലിറങ്ങുമ്പോള്‍ വിവരമറിയും!

2015 മുതല്‍ ഏറ്റവും ഉയര്‍ന്ന ട്രാഫിക് നേരിടുന്ന ബാങ്ക് ഹോളിഡേയായി ഇത് മാറുമെന്ന് ആര്‍എസി

രാജ്യത്തെ പെട്രോള്‍ വിലകള്‍ 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. ആഗസ്റ്റിലെ തിരക്കേറിയ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് വന്ന് ചേരുമ്പോഴാണ് പെട്രോള്‍ വിലയ്ക്കും തീപിടിക്കുന്നത്. വ്യാഴാഴ്ച ശരാശരി വില ലിറ്ററിന് 161.1 പെന്‍സ് എന്ന നിലയിലാണ്. 

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആഗോള എണ്ണ വിപണികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ് ഡ്രൈവര്‍മാര്‍ക്കും തിരിച്ചടിയായി മാറുന്നത്. ഡീസല്‍ വില ലിറ്ററിന് ശരാശരി 183.4 പെന്‍സ് എന്ന നിലയിലാണ്. ജൂണിന് ശേഷം ആദ്യമായാണ് ഈ തലത്തിലേക്ക് ഡീസല്‍ വില വര്‍ദ്ധിക്കുന്നത്. 

ബ്രിട്ടനിലെ റോഡുകളില്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്ന ബാങ്ക് ഹോളിഡേ സമയത്താണ് പെട്രോള്‍ വില കുതിച്ചുയരുന്നത്. തിങ്കളാഴ്ച വരെ 20 മില്ല്യണ്‍ കാര്‍ യാത്രകള്‍ നടക്കുമെന്നാണ് കണക്കുകള്‍. ക്രിസ്മസിന് മുന്‍പുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വീക്കെന്‍ഡ് കൂടിയാണ് ഇത്. 

2015 മുതല്‍ ഏറ്റവും ഉയര്‍ന്ന ട്രാഫിക് നേരിടുന്ന ബാങ്ക് ഹോളിഡേയായി ഇത് മാറുമെന്ന് ആര്‍എസി പറയുന്നു. 55 ലിറ്ററുള്ള ശരാശരി ഫാമിലി കാര്‍ നിറയ്ക്കാന്‍ ഈ വീക്കെന്‍ഡില്‍ 89 പൗണ്ട് വേണം. കഴിഞ്ഞ വര്‍ഷത്തെ ആഗസ്റ്റ് ബാങ്ക് ഹോളിഡേ സമയത്ത് ഇത് കേവലം 74 പൗണ്ടായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.