CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 2 Seconds Ago
Breaking Now

നാലില്‍ മൂന്ന് യുകെ ജിപിമാര്‍ക്കും രോഗികളോട് 'കാര്യമായി' സംസാരിക്കാന്‍ സമയമില്ല? പ്രതിരോധത്തിനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫാമിലി ഡോക്ടര്‍മാര്‍ക്ക് സമയം കിട്ടുന്നില്ല

ഫാമിലി ഡോക്ടര്‍മാര്‍ തിരക്കില്‍ പെട്ടതോടെ രോഗികള്‍ക്ക് കൂടുതല്‍ ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പോലും സാധിക്കാത്ത അവസ്ഥയാണെന്ന് കോളേജ്

യുകെ ഫാമിലി ഡോക്ടര്‍ സര്‍വ്വീസിന്റെ പ്രധാന ഭാഗമായിരുന്നു ജിപിയോട് ജീവിതത്തെ കുറിച്ചും, ആരോഗ്യം, സന്തോഷം എന്നിവയെ കുറിച്ചെല്ലാമുള്ള സൗഹാര്‍ദ്ദപരമായ സംസാരം. എന്നാല്‍ ഇപ്പോഴത്തെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ ഭൂരിഭാഗം ജിപിമാര്‍ക്കും ഇത്തരത്തില്‍ രോഗികളുമായി ചര്‍ച്ചയ്ക്ക് സമയം കിട്ടുന്നില്ലെന്നതാണ് സ്ഥിതി. 

രോഗികളുടെ എണ്ണേമറിയതോടെ ഇത് കൈകാര്യം ചെയ്യാന്‍ തിരക്ക് പിടിച്ചിരിക്കുമ്പോള്‍ രോഗികളുമായി കാര്യമായ ചര്‍ച്ചയ്ക്ക് സാധ്യത ഇല്ലാതാകുന്നു. പുകവലി എങ്ങനെ നിര്‍ത്തണം, ഭാരം കുറയ്ക്കല്‍, കൂടുതല്‍ ഉറങ്ങാന്‍ ആവശ്യപ്പെടല്‍ പോലുള്ള ആഴത്തിലുള്ള സംഭാഷണങ്ങള്‍ നടത്താന്‍ നാലില്‍ മൂന്ന് ഫാമിലി ഡോക്ടര്‍മാര്‍ക്കും സാധിക്കുന്നില്ലെന്ന് റോയല്‍ കോളേജ് ഓഫ് ജിപി'സ് കണ്ടെത്തി. 

ആവശ്യക്കാരുടെ എണ്ണമേറുന്നതും, 10 മിനിറ്റ് അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളും ചേര്‍ന്ന് വ്യായാമത്തെ കുറിച്ചും, മരുന്നുകള്‍ റിവ്യൂ ചെയ്യുന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ സംസാരിക്കാന്‍ സമയം ലഭിക്കാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്. 

ഫാമിലി ഡോക്ടര്‍മാര്‍ തിരക്കില്‍ പെട്ടതോടെ രോഗികള്‍ക്ക് കൂടുതല്‍ ആരോഗ്യപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് പോലും സാധിക്കാത്ത അവസ്ഥയാണെന്ന് കോളേജ് പറയുന്നു. ആളുകള്‍ രോഗബാധിതരാകുന്നത് തടയാന്‍ ജിപിമാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന എന്‍എച്ച്എസ് നിര്‍ദ്ദേശം ഇതോടെ കൂടുതല്‍ ആശങ്കയാണ് സമ്മാനിക്കുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.