CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Seconds Ago
Breaking Now

ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കായി പുതിയ ഹോം സ്‌കീം പ്രഖ്യാപിച്ച് ആന്‍ഡി ബേണ്‍ഹാം; കൂടുതല്‍ യുവാക്കളെ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി

പുതിയ സ്‌കീം പ്രകാരം പുതുതായി നിര്‍മ്മിച്ച വീട് വാങ്ങാന്‍ ഫസ്റ്റ് ടൈം ബയേഴ്‌സിന് 20% ഇക്വിറ്റി ലോണാണ് ഗവണ്‍മെന്റ് അനുവദിക്കുക

അമ്മയുടെയും, അച്ഛന്റെയും സഹായം കൂടാതെ ബ്രിട്ടീഷ് ഭവന വിപണിയില്‍ നിന്നും ഒരു വീട് സ്വന്തമാക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. ഭവനവില ഉയര്‍ന്ന് നില്‍ക്കുന്നതും, മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതും യുവാക്കളെ വിപണിയില്‍ നിന്നും അകറ്റുകയാണ്. ഈ അവസരത്തിലാണ് ആദ്യത്തെ വീട് വാങ്ങുന്നവരെ സഹായിക്കാനായി ആന്‍ഡി ബേണ്‍ഹാം പുതിയ ഹെല്‍പ്പ്-ടു-ബൈ സ്‌കീം അവതരിപ്പിക്കുന്നത്. 

മാതാപിതാക്കളുടെ സഹായം കൂടാതെ യുവാക്കള്‍ക്ക് തങ്ങളുടെ ആദ്യ ഭവനം സ്വന്തമാക്കാന്‍ സഹായിക്കുന്ന നയമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 'യുവര്‍ ഫസ്റ്റ് ഹോം' എന്നുപേരിട്ട സ്‌കീം ഇംഗ്ലണ്ടില്‍ കൃത്യമായി വരുമാനമുണ്ടായിട്ടും ആദ്യത്തെ വീടിന് ആവശ്യമായ വലിയ ഡെപ്പോസിറ്റ് ഉണ്ടാക്കാനും, കുടുംബത്തിന്റെ സാമ്പത്തിക പിന്തുണ ലഭിക്കാത്തവരുമായ ആളുകളെ ലക്ഷ്യമിട്ടുള്ളതാണ്. 

പുതിയ സ്‌കീം പ്രകാരം പുതുതായി നിര്‍മ്മിച്ച വീട് വാങ്ങാന്‍ ഫസ്റ്റ് ടൈം ബയേഴ്‌സിന് 20% ഇക്വിറ്റി ലോണാണ് ഗവണ്‍മെന്റ് അനുവദിക്കുക. ഇതിന് പലിശ രഹിത കാലയളവും, മിനിമം ഡെപ്പോസിറ്റ് കേവലം 2.5 ശതമാനത്തിലും ഒതുങ്ങും. കുടുംബ വരുമാനമത്തിനും, ഡെപ്പോസിറ്റിനും ക്യാപ്പ് ഏര്‍പ്പെടുത്തി ഉയര്‍ന്ന ശമ്പളവും, വലിയ സേവിംഗ്‌സും ഉള്ളവര്‍ സ്‌കീം വഴി സാമ്പത്തികമുള്ളവര്‍ വീട് വാങ്ങുന്നത് തടയും. സ്വന്തം വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ ഉദ്ദേശിച്ചുള്ളതാണ് സ്‌കീം. പ്രൈസ് ക്യാപ്പ് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ശരാശരി വീടുകളാണ് ആളുകള്‍ക്ക് വാങ്ങാന്‍ കഴിയുക. 




കൂടുതല്‍വാര്‍ത്തകള്‍.