CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 24 Seconds Ago
Breaking Now

കെയര്‍ വര്‍ക്കര്‍മാരെ 'ചതിക്കരുത്'! ഹോം ഓഫീസിന്റെ വിസാ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ആഞ്ചെല റെയ്‌നര്‍; സെറ്റില്‍മെന്റ് ലഭിക്കാന്‍ 15 വര്‍ഷം കാത്തിരിപ്പ് വേണ്ടിവരുമെന്ന നിലപാട് തിരുത്തുമോ?

സ്റ്റാര്‍മറുടെ പിന്‍ഗാമിയായി എത്തിയ ആന്‍ഡി ബേണ്‍ഹാമിന് പദ്ധതിയോട് അനുകൂല സമീപനമല്ല

ഹോം ഓഫീസിന്റെ വിസാ പരിഷ്‌കാരങ്ങള്‍ കെയര്‍ വര്‍ക്കര്‍മാരോട് അനീതിയായി മാറുമെന്ന് ആഞ്ചെല റെയ്‌നര്‍. വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സ് ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റാനുള്ള ഹോം ഓഫീസിന്റെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയാണ് ആഞ്ചെല റെയ്‌നര്‍ വിമര്‍ശനം കടുപ്പിച്ചത്. 

ഗ്രാജുവേറ്റ് ലെവലില്‍ താഴെയുള്ള ജോലികള്‍ ചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റക്കാര്‍ രാജ്യത്ത് 15 വര്‍ഷം തുടര്‍ന്നെങ്കില്‍ മാത്രമാണ് സെറ്റില്‍മെന്റ് അനുവദിക്കേണ്ടതുള്ളൂവെന്നാണ് കഴിഞ്ഞ വര്‍ഷം ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതി തികച്ചും 'ബ്രിട്ടീഷ് വിരുദ്ധമാണെന്ന്' റെയ്‌നര്‍ മുന്‍പ് കുറ്റപ്പെടുത്തിയിരുന്നു. 

സ്റ്റാര്‍മറുടെ പിന്‍ഗാമിയായി എത്തിയ ആന്‍ഡി ബേണ്‍ഹാമിന് പദ്ധതിയോട് അനുകൂല സമീപനമല്ല. മാത്രമല്ല നൂറോളം ലേബര്‍ എംപിമാര്‍ പദ്ധതിയെ വിമര്‍ശിച്ച് രംഗത്തുണ്ട്. ഈ ഘട്ടത്തിലാണ് മുന്‍ കെയര്‍ വര്‍ക്കര്‍ കൂടിയായ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ വിസാ നിയന്ത്രണങ്ങള്‍ കെയര്‍ മേഖലയിലെ വിദേശ ജീവനക്കാരെ അന്യായമായി കുരുക്കുന്ന നയങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.