CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 55 Seconds Ago
Breaking Now

ഹമാസിനെ പിന്തുണച്ചതിന് കേസ്; തന്നെ ഡോക്ടറെന്ന് വിളിക്കണമെന്ന് ജഡ്ജിനോട് പ്രതി; തല്‍ക്കാലം പ്രതികളെ പേര് വിളിക്കാനേ ഉദ്ദേശമുള്ളെന്ന് ജഡ്ജും!

തനിക്കെതിരായ കേസുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ സ്വയം വാദിക്കാനാണ് റെഹിയാന അലി തയ്യാറായത്

ഹമാസിനെ പിന്തുണച്ചതിന് കേസ് നേരിടുന്നതിനിടെ കോടതി തന്നെ പ്രൊഫഷണല്‍ ടൈറ്റില്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് പണിവാങ്ങി എന്‍എച്ച്എസ് ഡോക്ടര്‍. വിചാരണയ്ക്കിടെയാണ് ഓള്‍ഡ് ബെയ്‌ലി ജഡ്ജിനോട് തന്നെ ഡോക്ടര്‍ ചേര്‍ത്ത് വിളിക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. 

ഒരു നിരോധിത സംഘടനയുടെ വിശ്വാസങ്ങളെ പിന്തുണച്ചതിനും, വംശീയ വിദ്വേഷം ജനിപ്പിക്കുന്ന ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ചെയ്തതിനുമാണ് 46-കാരി റെഹിയാന അലിയ്‌ക്കെതിരെ കേസുകള്‍ എടുത്തത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ഇവര്‍ നിഷേധിക്കുകയാണ്. 

2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ കാലയളവില്‍ എക്‌സിലും, വാട്‌സ്ആപ്പിലുമായാണ് അലി പോസ്റ്റുകള്‍ ചെയ്തത്. കേംബ്രിഡ്ജില്‍ നിന്നും കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഇവര്‍ ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്നും പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. രണ്ട് ദശകത്തോളം ഡോക്ടറായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 

തനിക്കെതിരായ കേസുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ സ്വയം വാദിക്കാനാണ് റെഹിയാന അലി തയ്യാറായത്. സൗജന്യ ലീഗല്‍ കൗണ്‍സെലിനെ നല്‍കാമെന്ന് കോടതി പറഞ്ഞെങ്കിലും ഇവര്‍ നിഷേധിച്ചു. ഇതോടൊപ്പമാണ് താന്‍ 20 വര്‍ഷത്തോളം അധ്വാനിച്ച് നേടിയ ഡോക്ടര്‍ പദവി ചേര്‍ത്ത് പേര് വിളിക്കണമെന്ന് ആഗ്രഹമുള്ളതായി അലി പറഞ്ഞത്. 

എന്നാല്‍ വിചാരണ നേരിടുന്ന പ്രതിയാണ് അലിയെന്നതിനാല്‍ പേര് മാത്രമാണ് വിളിക്കുകയെന്ന് ജഡ്ജ് വ്യക്തമാക്കി. അതേസമയം താന്‍ ഭീകരസംഘനയെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ആളുകള്‍ക്കെതിരെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നുമാണ് അലി കോടതിയെ അറിയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.